Breaking Now

വായനാട്ടിലെ സാബു കരുണ തേടുന്നു. വോക്കിങ് കാരുണ്യക്കൊപ്പം നിങ്ങളും സഹായിക്കില്ലേ?

വയനാട് ജില്ലയില്‍ മാനന്തവാടിക്ക് അടുത്ത് പയ്യമ്പള്ളിയില്‍ ഉള്ളോപ്പിള്ളില്‍ വീട്ടില്‍ സാബു (48 വയസ്) ഇന്ന് വേദനയുടെ നടുകടലിലാണ്. പ്രായം ആയ, അല്‍സൈമേഴ്‌സ് രോഗിയായ അച്ഛനും, അമ്മയും, ഭാര്യയും, പത്താം ക്ലാസ്സിലും എട്ടാം ക്ലാസ്സിലും പഠിക്കുന്ന രണ്ടു കുട്ടികളും അടങ്ങുന്നതാണ് സാബുവിന്റെ കുടുംബം. കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്നു സാബു. നിര്‍ധന കുടുംബത്തില്‍  ജനിച്ച സാബു പെയിന്റിംഗ് ജോലിയില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് സന്തോഷമായി കുടുംബം പോറ്റി വന്നത്. എന്നാല്‍ ഒന്നര വര്ഷം മുന്‍പുള്ള ഒരു രാവിലെ ആണ് സാബുവിന്റെ ജീവിതം മാറി മറയുന്നത് . പണിക്കു പോകാനായി സൈക്കിളില്‍ പോയ സാബുവിനെ പിന്നില്‍ നിന്ന് വന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചു. ഇടതുകാല്‍ നാലിടത്തു ഒടിഞ്ഞു. കാലിലെ രണ്ടുവിരല്‍ മുറിഞ്ഞുപോയി.  നിര്‍ത്താതെ പോയ കാര്‍ കണ്ടുപിടിക്കുന്നതിനോ സഹായം ലഭ്യമാക്കുന്നതിനോ ഇന്നുവരെയും ഒന്നും ഉണ്ടായിട്ടില്ല. സാബുവിന്റെ എല്ലാസമ്പാദ്യവും ചികില്‍സക്ക് വേണ്ടി ചിലവാക്കി. പിന്നീട് കുറച്ചു പണം നാട്ടുകാര്‍ പിരിവിട്ടു എടുത്താണ് ചികിത്സ നടത്തിയത്. ഇപ്പോഴും തുട എല്ലിലെ അസ്ഥികള്‍ അകന്നു മാറി ആണ് ഉള്ളത്. നല്ല ചികിത്സ കിട്ടിയിരുന്നേല്‍ സാബുവിന് ഇന്ന് എണിറ്റു നടക്കാനും ഒരു പക്ഷെ വീണ്ടും പെയിന്റിംഗ് ജോലി ചെയ്യാനും സാധിക്കുമായിരുന്നു. ആ ഒരു ആഗ്രഹം മാത്രമാണ് ഇന്ന് സാബുവിന് ഉള്ളത്. നിര്‍ധന കുടുംബം വിധിയെ പഴിച്ചു ജീവിക്കുകയാണ്. ഒരുകാലില്‍ ചാടി ചാടി, നടക്കുവാനായുള്ള സഹായ കമ്പി ഉപയോടിച്ചാണ് സാബു വീടിനുള്ളില്‍ നടക്കുന്നത്. സാബുവിന്റെ ഭാര്യ കൂലിപണിഎടുത്തു കിട്ടുന്ന വരുമാനം കൊണ്ടാണ് ഇന്ന് ഈ ആറംഗ കുടുംബം ജീവിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും ചകിത്സയും സാബുവിന്റെ ചികിത്സയും കുട്ടികളുടെ പഠിത്തത്തിനുള്ള ചിലവും എല്ലാം ആയി സാബുവിന്റെ ഭാര്യയും തളര്‍ന്നു പോവുകയാണ്. ആ കുടുംബത്തിന് ഒരു കൈത്താങ്ങു നല്‍കാന്‍ വോക്കിങ് കാരുണ്യ ശ്രമിക്കുകയാണ്. നിങ്ങളുടെ സഹഹരണവും  സഹായവും കാരുണ്യയുടെ  കൂടെ ഉണ്ടാകണം എന്ന് വിനീതമായി അപേക്ഷിക്കുകയാണ് . നിങ്ങളുടെ ചെറിയ സംഭാവനകള്‍ വോക്കിങ് കാരുണ്യയുടെ ബാങ്ക് അക്കൗണ്ടില്‍ ഡിസംബര്‍ 25 നു മുന്പായി നിക്ഷേപിക്കണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

Name : Woking Karunya

Sort Code : 404708

Account Number : 52287447 

 

വോക്കിങ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിക്ക് വേണ്ടി

പ്രസിഡന്റ് ജെയിന്‍  ജോസഫ്

സെക്രട്ടറി ബോബന്‍ സെബാസ്റ്റ്യന്‍

ട്രഷറര്‍ സജു ജോസഫ് 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.