CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 57 Seconds Ago
Breaking Now

ഇനി തണുപ്പിന്റെ ദിനങ്ങള്‍ ; ജനുവരിയിലും ഫെബ്രുവരിയിലും മൈനസ് 14 വരെ താപനില താഴും ; ബ്രിട്ടനിലെ ഇനിയുള്ള ദിവസങ്ങള്‍ മഞ്ഞില്‍ കുതിര്‍ന്നവ

സ്‌കോട്‌ലന്‍ഡില്‍ ഇപ്പോള്‍ മൈനസ് 10.3 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വിന്ററിന് ശേഷം യുകെയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിത്.

തണുത്ത കാറ്റു വീശി മഞ്ഞില്‍ കുതിര്‍ന്ന ദിനങ്ങളാണ് ഇനി ബ്രിട്ടനെ കാത്തിരിക്കുന്നത്. ഡിസംബറില്‍ കനത്ത മഞ്ഞുവീഴ്ചയാണ് പ്രവചിക്കുന്നത്. ജനുവരിയിലും ഫെബ്രുവരിയിലും താപനില മൈനസ് 14ല്‍ എത്തും. സൗത്ത് ഇംഗ്ലണ്ടില്‍ പോലും ഇക്കുറി 20 ദിവസങ്ങളില്‍ ശക്തമായ മഞ്ഞാണ് പ്രവചിക്കുന്നത്. ഈ മഞ്ഞുകാലം എളുപ്പമാകില്ലെന്ന് ചുരുക്കം.

സ്‌കോട്‌ലന്‍ഡിലും ഇംഗ്ലണ്ടിന്റെ ഭാഗങ്ങളിലും 40 ദിവസത്തോളം മഞ്ഞു വര്‍ഷിക്കും. ഡിസംബറിലെ കടുത്ത തണുപ്പിന് പിന്നാലെ ജനുവരിയ്ക്കും ഫെബ്രുവരിയ്ക്കുമിടയില്‍ മൈനസ് 14 വരെ താപനില എത്തുമെന്നാണ് മുന്നറിയിപ്പ്. സ്‌കോട്‌ലന്‍ഡില്‍ ഇപ്പോള്‍ മൈനസ് 10.3 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വിന്ററിന് ശേഷം യുകെയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിത്.

കാലാവസ്ഥ മോശമാകുന്നതിനെ തുടര്‍ന്ന് വെതര്‍ അലര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ കാലാവസ്ഥയില്‍ മാറ്റങ്ങള്‍ തുടരുമെന്നും ആഴ്ചാവസാന ദിവസങ്ങള്‍ നല്ല കരുതല്‍ വേണമെന്നുമാണ് ജാഗ്രതാ നിര്‍ദ്ദേശം. ഇംഗ്ലണ്ടിന്റെ വടക്കന്‍ പകുതിയില്‍ കടുത്ത ശൈത്യമാകും അനുഭവപ്പെടുക.

നോര്‍ത്ത് ഈസ്‌റ്റേണ്‍ തീരങ്ങളില്‍ ഉടനീളം ശൈത്യ കാറ്റ് ആഞ്ഞടിക്കും. രാത്രിയില്‍ കന്നത്ത മഞ്ഞുവീഴ്ചയാകും ്‌നുഭവപ്പെടുക. നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്, യോര്‍ക്ക് ഷെയര്‍, ഹംബര്‍, വെസ്റ്റ് മിഡ്‌ലാന്‍ഡ്, ഈസ്റ്റ് മിഡ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ അലര്‍ട്ട് ബാധകമാണ് .




കൂടുതല്‍വാര്‍ത്തകള്‍.