ബര്‍മിങ്ഹാം: പരിശുദ്ധാത്മ അഭിഷേകത്തിന്റെ അഗ്‌നിജ്വാലകള്‍ യൂറോപ്പിന്റെ മണ്ണില്‍ കത്തിപ്പടരാന്‍ ഇനി ഒന്‍പത് നാളുകള്‍.കാലഘട്ടത്തിന്റെ ദൈവികോപകരണം റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിനൊപ്പം അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ ലോകപ്രശസ്ത വചന പ്രഘോഷകരായ ഫാ. സോജി ഓലിക്കല്‍ , ഫാ. ഷൈജു നടുവത്താനിയില്‍ എന്നിവര്‍ നയിക്കുന്ന മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റ് 'എഫാത്ത കോണ്‍ഫറന്‍സ് ' യുകെ യിലെ ഡെര്‍ബിഷെയറില്‍ 12 മുതല്‍ 15 വരെ നടക്കും. 12 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2 ന് ആരംഭിച്ച് ഞായര്‍ ഉച്ചയ്ക്ക് 2 ന് അവസാനിക്കും.
കുട്ടികള്‍ക്ക് പ്രത്യേക ക്‌ളാസ്സുകള്‍ ഉണ്ടായിരിക്കും.
. പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവില്‍ വിവിധ തലങ്ങളിലുള്ള ഒരുക്കങ്ങള്‍ പൂര്‍ണ്ണതയിലെത്തുമ്പോള്‍ ഡാര്‍ബിഷെയറിലെ നയനമനോഹരമായ ഹേയസ് കോണ്‍ഫറന്‍സ് സെന്റര്‍ യൂറോപ്പിന്റെ അഭിഷേകാഗ്‌നി മലയായി മാറും .
ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള ബുക്കിങ് നടന്നുകൊണ്ടിരിക്കുന്നു. 5 ന് ബുക്കിങ് അവസാനിക്കും.
കണ്‍വെന്‍ഷന്റെ പ്രോമോ വീഡിയോ കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://youtu.be/dvKudUhOlGs
ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍ ധ്യാനത്തില്‍ പങ്കെടുക്കും .
നവസുവിശേഷവത്ക്കരണരംഗത്ത് പരിശുദ്ധാത്മ കൃപയില്‍, യേശുനാമത്തില്‍ അത്ഭുതങ്ങളും അടയാളങ്ങളും ,പ്രകടമായ വിടുതലുകളും രോഗശാന്തിയും വഴിയായി, അനേകര്‍ക്ക്
ക്രിസ്തുമാര്‍ഗ്ഗത്തിലേക്കുള്ള മനഃപരിവര്‍ത്തനത്തിന്റെ നേര്‍ ഉപകരണമായിക്കൊണ്ട് ലോകമെമ്പാടും ശുശ്രൂഷകള്‍ നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോന്‍ , അഭിഷേകാഗ്‌നി ശുശ്രൂഷകളുടെ സ്ഥാപകന്‍ റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍, സെഹിയോന്‍ യുകെ ഡയറക്ടര്‍ റവ.ഫാ.സോജി ഓലിക്കല്‍, ഫാ.ഷൈജു നടുവത്താനി എന്നിവര്‍ നയിക്കുന്ന മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റ് ' എഫാത്ത കോണ്‍ഫറന്‍സ് അനേകരുടെ ഹൃദയവാതിലുകള്‍ ഈശോയ്ക്കായി തുറക്കപ്പെടുന്ന അഭിഷേക ശുശ്രൂഷയായി മാറും.
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ ഇന്റര്‍ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ഷിബു കുര്യന്‍ , യുകെ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
യേശുനാമത്തില്‍
ദൈവ മഹത്വത്തിനായി ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും , ഫാ.ഷൈജുവും നയിക്കുന്ന ധ്യാനത്തിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് താഴെ കാണുന്ന വെബ്‌സൈറ്റില്‍ നേരിട്ട് ബുക്ക്‌ചെയ്യാവുന്നതാണ്.
www.afcmuk.org
അഡ്രസ്സ് ;
THE HAYES ,
SWANWICK
DERBYSHIRE
DE55 1AU
കൂടുതല്‍ വിവരങ്ങള്‍ക്ക്
അനീഷ് തോമസ് 07760254700
ബാബു ജോസഫ് 07702061948