CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 43 Seconds Ago
Breaking Now

നോര്‍ത്തേണ്‍ അയര്‍ലന്റിലെ നഴ്‌സുമാരുടെ സമരം ; ആരോഗ്യ മേഖല സ്തംഭിച്ചു ; ശസ്ത്രക്രിയ അടക്കം മുടങ്ങി

ശമ്പള വര്‍ദ്ധനവ് തേടി ചര്‍ച്ച നടത്തെങ്കിലും ഫലമുണ്ടാകാതെ വന്നതോടെയാണ് സമരം നടന്നത്.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നോര്‍ത്തേണ്‍ അയര്‍ലന്റിലെ നഴ്‌സുമാര്‍ സമരം തുടങ്ങിയതോടെ ആരോഗ്യ മേഖല സ്തംഭിച്ചു. നഴ്‌സുമാരും ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ ജീവനക്കാരും ശമ്പളം വര്‍ദ്ധിപ്പിക്കണമെന്നും സ്റ്റാഫുകളുടെ എണ്ണം കൂട്ടണമെന്നും ആവശ്യപ്പെട്ട് സമരം തുടങ്ങിയതോടെ ശസ്ത്രക്രിയ ഉള്‍പ്പെടെ മുടങ്ങി. പതിനായിരത്തോളം ഔട്ട് പേഷ്യന്റ് അപ്പോയ്ന്റ്‌മെന്റ്‌സും സര്‍ജറികളുമാണ് ബെല്‍ഫാസ്റ്റില്‍ മാത്രം റദ്ദാക്കിയത്.

നഴ്‌സുമാരുടെ സമരം നോര്‍ത്തേണ്‍ അയര്‍ലന്റിലെ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിച്ചു. ശമ്പള വര്‍ദ്ധനവും ജോലി കുറയ്ക്കണമെന്നും സ്റ്റാഫിങ് ലെവല്‍ മെച്ചപ്പെടുത്തണം എന്നും ആവശ്യപ്പെട്ടാണ് സമരം. സര്‍ജറികളും ഡോക്ടര്‍മാരുടെ അപ്പോയ്ന്റ്‌മെന്റുകളും മുടങ്ങി. ട്രേഡ് യൂണിയനായ യുണിസന്‍ തിങ്കളാഴ്ച നാലു മണിക്കൂര്‍ സമരത്തില്‍ പങ്കെടുത്തിരുന്നു.

നഴ്‌സുമാരുടെ 24 മണിക്കൂര്‍ സമരം രോഗികളുടെ സുരക്ഷയെ ആശങ്കയിലാക്കിയെന്ന് എന്‍എച്ച്എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഹെല്‍ത്ത് ട്രസ്റ്റ് അഭിപ്രായപ്പെട്ടു. സമരം ബാധിച്ച രോഗികളോട് ദി ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ബോര്‍ഡ് മാപ്പ് അപേക്ഷിച്ചു. റോയല്‍ വിക്ടോറിയ ഹോസ്പിറ്റല്‍, റോയല്‍ ജൂബിലി മേറ്റേണിറ്റി ഹോസ്പിറ്റല്‍, സ്‌കൂള്‍ ഓഫ് ഡെന്റിസ്ട്രി, ബെല്‍ഫാസ്റ്റ് സിറ്റി ഹോസ്പിറ്റല്‍, മാറ്റര്‍ ഹോസ്പിറ്റല്‍ എന്നിങ്ങനെ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സമരം ബാധിച്ചു

ശമ്പള വര്‍ദ്ധനവ് തേടി ചര്‍ച്ച നടത്തെങ്കിലും ഫലമുണ്ടാകാതെ വന്നതോടെയാണ് സമരം നടന്നത്. 2.1 ശതമാനം ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പില്‍ വരുത്തിയില്ല. മറ്റ് ഹെല്‍ത്ത് വര്‍ക്കര്‍മാരെ വച്ചു നോക്കുമ്പോള്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വേതനം കുറവാണ് .




കൂടുതല്‍വാര്‍ത്തകള്‍.