CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 15 Minutes 13 Seconds Ago
Breaking Now

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ മണ്ഡല ചിറപ്പ് മഹോത്സവവും ധനുമാസ തിരുവാതിര ആഘോഷവും ഈ മാസം 28 ന് ക്രോയ്‌ടോന്‍ വെസ്റ്റ് തൊണ്‍ടന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും

മഹാവാക്യമായ തത്വമസിയിയുടെ പൊരുളു തേടി, സ്വത്വ ബോധം വെടിഞ്, കല്ലും മുള്ളും മെത്തയാക്കി,  കര്‍പ്പൂര നാളങ്ങളുടെ സൗവര്‍ണ്ണ പ്രഭയിലലിയുന്ന തിരു സന്നിധാനം തേടി വ്രതശുദ്ധിയുടെ നാല്‍പത്തിയൊന്ന് നാളുകളിലൂടെ, പ്രകൃതിയും ഭക്തനും പരമാത്മാവും ഒന്നാകുന്ന ശരണമന്ത്ര മുഖരിതമായ മണ്ഡലകാലം. വൃശ്ചികം ഒന്നിന് ആരംഭിച്ച മണ്ഡലകാലത്തിനു ധനു പതിനൊന്നോടെ (ഡിസംബര്‍ 27) സമാപനമാകും. മണ്ഡല വ്രതക്കാലത്തോടനുബന്ധിച്ചാണ് ആര്‍ദ്രാവ്രതത്തിന്റെ പുണ്യവുമായി തിരുവാതിരയും എത്തുന്നത്. മംഗല്യവതികള്‍ നെടുമാംഗല്യത്തിനും കന്യകമാര്‍ ഇഷ്ടഭര്‍തൃയോഗത്തിനും അനുഷ്ഠിക്കുന്ന വൃതമാണ് തിരുവാതിര വൃതം.

പതിവുപോലെ മണ്ഡലതിരുവാതിര ആഘോഷങ്ങള്‍ക്ക് ഒരുങ്ങുകയാണ് ലണ്ടന്‍ നഗരവും. ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരമാണ് LHA സത്സംഗ ലക്ഷ്യം എന്നതുകൊണ്ടും തിരുവാതിര ആഘോഷങ്ങളും മണ്ഡലചിറപ്പ് മഹോത്സവവും ഒരുമിച്ചു കൊണ്ടാടുന്നു എന്നതുകൊണ്ടും 'ഹരിഹരസുത' സാന്നിധ്യം നിറഞ്ഞു നില്‍ക്കുന്ന  അത്യപൂര്‍വ്വ സംഗമമായി ഈ മാസത്തെ സത്സംഗം കണക്കാക്കപ്പെടുന്നു. മണ്ഡലകാല സമാപനത്തോട് അനുബന്ധിച് അയ്യപ്പ പൂജയും, പടിപൂജയും, തിരുവാതിര ആഘോഷങ്ങളോടനുബന്ധിച് LHA വനിതാ സംഘത്തിന്റെ തിരുവാതിര കളിയും ഡിസംബര്‍ 28 ന് പ്രതിമാസ സത്സംഗ വേദിയായ വെസ്റ്റ് തൊണ്‍ടന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടത്തപ്പെടും. വൈകിട്ട് 5:30ന് അയ്യപ്പ ഭജനയോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ പടിപൂജയ്ക്കു ശേഷം ദീപാരാധനയോടെ അവസാനിക്കും. ദീപാരാധനയ്ക്കു ശേഷം പാരമ്പര്യ ശൈലിയില്‍ തയ്യാറാക്കിയ തിരുവാതിര പുഴുക്കും കഞ്ഞിയും പരമ്പരാഗത രീതിയില്‍ പാള പാത്രങ്ങളിലാണ് വിളമ്പുന്നത് എന്നതും LHAയുടെ  ആഘോഷ പരിപാടികളുടെ മാത്രം പ്രത്യകതയാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി,

 

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

 

Monthly Satsang Venue:  West Thornton Communtiy Cetnre, 731735, London Road, Thornton Heath, Croydon CR7 6AU

 

Email: info@londonhinduaikyavedi.org

 

 




കൂടുതല്‍വാര്‍ത്തകള്‍.