CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 44 Minutes 59 Seconds Ago
Breaking Now

ടിവിയുടേയും മൊബൈല്‍ ഫോണിന്റെയും അമിത ഉപയോഗമാണ് ബലാത്സംഗം വര്‍ദ്ധിക്കാന്‍ കാരണമെന്ന് കോണ്‍ഗ്രസ് മന്ത്രി

യുവാക്കളുടെ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം ഇവരെ തെറ്റായ പ്രവണതകളിലേക്ക് നയിക്കുന്നതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.

ടിവിയുടെയും മൊബൈല്‍ ഫോണിന്റെയും അമിത ഉപയോഗമാണ് ബലാത്സംഗം പോലുള്ള ഗുരുതരമായ കുറ്റകൃത്യത്തിന് കാരണമെന്ന രാജസ്ഥാന്‍ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബന്‍വര്‍ലാല്‍ മെഗ്‌വാള്‍. മൊബൈല്‍ ഫോണുകളും ടിവിയും കണ്ടുപിടിക്കുന്നതിന് മുന്‍പ് രാജ്യത്ത് ബലാത്സംഗങ്ങള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ യുവാക്കളുടെ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം ഇവരെ തെറ്റായ പ്രവണതകളിലേക്ക് നയിക്കുന്നതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബലാത്സംഗകേസുകളില്‍ മൂന്ന് മാസത്തിനുള്ളില്‍ തീര്‍പ്പ് കല്‍പ്പിക്കണം. പ്രതികളെ പരസ്യമായി തൂക്കിക്കൊല്ലണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തെലങ്കാനയില്‍ 26കാരിയായ ഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.