CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 2 Seconds Ago
Breaking Now

' നൂറ് ശതമാനം കുറ്റവിമുക്തമായ രാജ്യം ശ്രീരാമന് പോലും ഉറപ്പ് നല്‍കാന്‍ സാധിക്കില്ല'; ഉന്നാവോ കേസില്‍ ന്യായീകരണവുമായി യുപി മന്ത്രി

നൂറു ശതമാനം കുറ്റകൃത്യമില്ലാത്ത രാജ്യം ഉറപ്പ് നല്‍കാന്‍ ശ്രീരാമ പ്രഭുവിന് പോലും കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല'

ഉന്നാവോ ലൈംഗികാക്രമണത്തിലെ പെണ്‍കുട്ടിയെ പ്രതികള്‍ തീകൊളുത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഉത്തര്‍പ്രദേശ് മന്ത്രി രാഘവേന്ദ്ര പ്രതാപ് സിംഗ്.'നൂറു ശതമാനം കുറ്റകൃത്യമില്ലാത്ത രാജ്യം ഉറപ്പ് നല്‍കാന്‍ ശ്രീരാമ പ്രഭുവിന് പോലും കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല' എന്നായിരുന്നു രാഘവേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞത്.

കുറ്റവാളികളുമായി ഒരിക്കലും വിട്ടുവീഴ്ച ചെയ്യാതിരിക്കുകയും കര്‍ശനമായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന ആദ്യത്തെ പാര്‍ട്ടിയാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും.' മോദിജിയുടെയും യോഗിജിയുടെയും നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ഒരു പ്രതിക്കും അഭയം നല്‍കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ല. കുറ്റകൃത്യങ്ങള്‍ എല്ലായ്‌പ്പോഴും നടന്നിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷേ, അത് പരിഹരിക്കുന്നതിലും കുറ്റവാളികളെ ശിക്ഷിക്കുന്നതിലും ആരെങ്കിലും നടപടിയെടുത്തിട്ടുണ്ടെങ്കില്‍ അത് യോഗി സര്‍ക്കാരാണ്, 'അദ്ദേഹം പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.