CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 22 Minutes 57 Seconds Ago
Breaking Now

നിങ്ങള്‍ എന്താണ് കഴിക്കുന്നതെന്ന് ആരും ചോദിച്ചിട്ടില്ല'; ജനങ്ങള്‍ക്ക് അറിയേണ്ടത് സാമ്പത്തിക പ്രതിസന്ധിയുടെ കാരണമെന്ന് രാഹുല്‍ഗാന്ധി

ഞങ്ങള്‍ സാധാരണക്കാരുടെ ശബ്ദത്തില്‍ വിശ്വസിക്കുന്നു. പക്ഷേ മോദി തന്റെ മാത്രം ശബ്ദത്തിലാണ് വിശ്വസിക്കുന്നത്.

നിങ്ങള്‍ എന്താണ് കഴിക്കുന്നതെന്ന് ആരും ചോദിച്ചിട്ടില്ല''; ജനങ്ങള്‍ക്കറിയേണ്ടത് സാമ്പത്തിക പ്രതിസന്ധിയുടെ കാരണമാണെന്നും രാഹുല്‍ ഗാന്ധി. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഉള്ളിയെക്കുറിച്ച് നടത്തിയ വിവാദ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നിര്‍മല സീതാരാമനോട് അവരെന്താണ് കഴിക്കുന്നതെന്ന് ആരും ചോദിച്ചിട്ടില്ല. പക്ഷേ എന്തുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധി ഉണ്ടായതെന്നാണ് ജനങ്ങള്‍ക്ക് അറിയണ്ടത്.നിങ്ങള്‍ ഏറ്റവും പാവപ്പെട്ട മനുഷ്യനോട് ചോദിച്ചാല്‍ പോലും നിങ്ങള്‍ക്ക് വിവേകപൂര്‍ണ്ണമായ പ്രതികരണം ലഭിക്കുമെന്നും രാഹുല്‍ പറഞ്ഞു.' ഞങ്ങള്‍ സാധാരണക്കാരുടെ ശബ്ദത്തില്‍ വിശ്വസിക്കുന്നു. പക്ഷേ മോദി തന്റെ മാത്രം ശബ്ദത്തിലാണ് വിശ്വസിക്കുന്നത്.

നോട്ട് നിരോധനത്തെക്കുറിച്ച് അദ്ദേഹം ഒരു കച്ചവടക്കാരനോട് പോലും ചോദിച്ചിട്ടില്ല, ഒരു കര്‍ഷകനോടും അതേ പറ്റി ചോദിച്ചിട്ടില്ല.ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തായ സാമ്പത്തിക മേഖലയെ  അദ്ദേഹം തകര്‍ത്തു. ജി.എസ്.ടി യുടെ കാര്യത്തില്‍ സമാനമായ കാര്യമാണ് അദ്ദേഹം ചെയ്തത്. ഇപ്പോള്‍ നിങ്ങള്‍ നോക്കൂ എന്ത് പരിഹാസ്യമാണ് അവസ്ഥ.' രാഹുല്‍ ഗാന്ധി പറഞ്ഞു.

നിബന്ധനകള്‍ ഏര്‍പ്പെടുത്തി തങ്ങളുടെ പാര്‍ട്ടി ഇന്ത്യക്കാരോട് അനാദരവ് കാണിക്കില്ല..ആളുകളെ തല്ലിക്കൊല്ലുന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. അതാണ് ഞങ്ങള്‍ ദേശീയ തലത്തില്‍ പോരാടുന്നത് '  രാഹുല്‍ വ്യകതമാക്കി.

ഉള്ളിവില കുതിച്ചുയരുമ്പോള്‍ താന്‍ അധികം ഉള്ളി കഴിക്കാറില്ലെന്ന പ്രതികരണവുമായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ രംഗത്തെത്തിയിരുന്നു.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.