CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 53 Seconds Ago
Breaking Now

യുപിയില്‍ വിവാഹാഘോഷങ്ങള്‍ക്കിടെ നൃത്തം അവസാനിപ്പിച്ച യുവതിയുടെ നേരെ വെടിവെച്ചു

നൃത്തത്തിനിടെ 'സഹോദരാ വെടിവെയ്ക്കൂ' എന്നു വേദിയില്‍ നിന്ന് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

വിവാഹ ആഘോഷങ്ങള്‍ക്കിടെ നൃത്തം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് നര്‍ത്തകിയുടെ മുഖത്തേക്ക് വെടിവെച്ചു. നര്‍ത്തകി ഹിന(22)യ്ക്ക് നേരെയാണ് ആക്രമണകാരികള്‍ വെടിയുതിര്‍ത്തത്. യുവതിയെ കാന്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ചിത്രകൂടിലാണ് സംഭവം. കുറ്റവാളികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നാണ് വിവരം.

കഴിഞ്ഞ ദിവസം ഗ്രാമത്തലവന്‍ സുധീര്‍ സിംഗ് പട്ടേല്‍ എന്നയാളുടെ മകളുടെ വിവാഹ സല്‍ക്കാരത്തിനിടെയാണ് സംഭവം. ഹിന, നൈന എന്ന യുവതികളാണ് നൃത്തം ചെയ്തു കൊണ്ടിരുന്നത്. നൃത്തത്തിനിടയില്‍ പാട്ട് നിലച്ചതിനെ തുടര്‍ന്ന് ഇരുവരും അല്‍പനേരം നൃത്തം ചെയ്യുന്നത് നിര്‍ത്തിയിരുന്നു. തുടര്‍ന്ന് സദസ്സില്‍ ഇരുന്ന ഒരാള്‍ ഹിനക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിനിടയില്‍ വരന്റെ ബന്ധുക്കളായ രണ്ട് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. യുവതിക്ക് വെടിയേല്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

നൃത്തത്തിനിടെ 'സഹോദരാ വെടിവെയ്ക്കൂ' എന്നു വേദിയില്‍ നിന്ന് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഗ്രാമത്തലവന്റെ ബന്ധുവാണ് വെടിയുതിര്‍ത്തതെന്ന സംശയമുണ്ട് . ഇവര്‍ മദ്യപിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു. വരന്റെ ബന്ധുവാണ് സംഭവം പൊലീസിനെ അറിയിച്ചത്. കേസില്‍ അന്വേഷണം തുടങ്ങി. 




കൂടുതല്‍വാര്‍ത്തകള്‍.