CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 54 Minutes 19 Seconds Ago
Breaking Now

തെലുങ്കാനയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന സൂചന നല്‍കി മന്ത്രി ; വിവാദമായതോടെ തിരുത്തല്‍

സര്‍ക്കാരിന് സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ വെടിവയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടില്ലെന്നും യാദവ് പറഞ്ഞു.

ഹൈദരാബാദ് ബലാത്സംഗ കേസ് പ്രതികളെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലാണെന്ന സൂചന നല്‍കി തെലങ്കാന മന്ത്രി. ഏറ്റുമുട്ടലിന്റെ മുഴുവന്‍ ക്രെഡിറ്റും മുഖ്യമന്ത്രി ചന്ദ്ര ശേഖര റാവുവിനാണെന്നും പെട്ടെന്ന് നടപടിയെടുക്കാന്‍ സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും മന്ത്രി ശ്രീനിവാസ യാദവ് വെളിപ്പെടുത്തി. വിവാദമായതോടെ തിരുത്തി.

ഡോക്ടറുടെ ക്രൂരമായ കൊല തെലങ്കാന സര്‍ക്കാരിന് കടുത്ത തലവേദനയാണ് സൃഷ്ടിച്ചത്. കൊല്ലപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം ആഡംബര കല്യാണത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി സംസ്ഥാന ഡിജിപിയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന ആരോപണം ഉയര്‍ന്നത്. ഇതിനെ സാധൂകരിക്കുന്ന പ്രസ്താവനയാണ് മന്ത്രിയില്‍ നിന്നു ഉയര്‍ന്നത്.

സര്‍ക്കാരിന് സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ വെടിവയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടില്ലെന്നും യാദവ് പറഞ്ഞു. വാര്‍ത്ത വിവാദമായതോടെ എല്ലാം നിഷേധിച്ച് മന്ത്രി രംഗത്തുവന്നു.




കൂടുതല്‍വാര്‍ത്തകള്‍.