CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 41 Minutes 46 Seconds Ago
Breaking Now

മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി 45 രാജ്യങ്ങളില്‍ ഒരുമിച്ച് മാമാങ്കം റിലീസ്

]മമ്മൂട്ടിയെ നായകനാക്കി സൂപ്പര്‍ഹിറ്റ് സംവിധായകന്‍ എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം മാമാങ്കം ഈ മാസം 12ന് തീയേറ്ററുകളിലെത്തുകയാണ്.  മാമാങ്കത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു. ബുക്ക് മൈ ഷോയില്‍ ചിത്രത്തിന്റെ ടിക്കറ്റ് ലഭ്യമാണ്. തീയേറ്ററുകളില്‍ നേരിട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോര്‍പറേറ്റ് ബുക്കിംഗ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുള്ളതായി മാമാങ്കത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.ഇരുപത്തിയഞ്ചിലേറെ കോര്‍പറേറ്റ് ബുക്കിംഗുകള്‍ ലഭിച്ചവെന്നും നിരവധി അന്വേഷണങ്ങള്‍ ലഭിക്കുന്നുണ്ടെന്നും നിര്‍മ്മാണ കമ്പനിയായ കാവ്യ ഫിലിം കമ്പനി അറിയിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ബുക്കിംഗിനോടും പ്രേക്ഷകര്‍ അഭൂതപൂര്‍വ്വമായ പ്രതികരണമാണ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. നിരവധി സ്ഥലങ്ങളില്‍ ചിത്രത്തിന്റെ ആദ്യദിന ഷോകളുടെ മുഴുവന്‍ ടിക്കറ്റുകളും വിറ്റു തീര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

 

മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി നാല്‍പത്തിയഞ്ച് രാജ്യങ്ങളില്‍ ഒരുമിച്ച് റിലീസ് ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും മാമാങ്കത്തിനുണ്ട്. നാല് ഭാഷകളിലായി തീയേറ്ററുകളിലെത്തുന്ന ചിത്രം മലേഷ്യയിലും സിംഗപ്പൂരിലും ശ്രീലങ്കയിലും റിലീസിനെത്തുന്നുണ്ട്. കേരളത്തില്‍ മാത്രം നാനൂറോളം തിയറ്ററുകളിലായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.