CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 50 Minutes 54 Seconds Ago
Breaking Now

എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ 21ന് ; ഫാ ക്രിസ്റ്റഫറും സെഹിയോന്‍ യുകെ ടീമും ശുശ്രൂഷകള്‍ നയിക്കും

ക്രിസ്തുമസ് ഒരുക്കത്തിനായുള്ള ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഡിസംബര്‍ 21ാം തിയതി ശനിയാഴ്ച ലണ്ടനിലെ പാമേഴ്‌സ്ഗ്രീന്‍ കാത്തലിക് ഹൈസ്‌കൂളില്‍ പ്രധാന ഹാളില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കുമായി ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് ജപമാലയോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, ജൈവവചന പ്രഘോഷണം , ദൈവാനുഗ്രഹ സാക്ഷ്യങ്ങള്‍, സ്പിരിച്ച്വല്‍ ഷെയറിങ്, ദിവ്യ കാരുണ്യ ആരാധനയും രോഗ സൗഖ്യ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.

വെസ്റ്റ് മിനിസ്റ്റര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ ക്ലാസ് വൈപ്പേഴ്‌സ് ദിവ്യ ബലിയര്‍പ്പിച്ച് സന്ദേശം നല്‍കും. ഫുള്‍ ടൈം സുവിശേഷ പ്രവര്‍ത്തകനായ സോജി ബിജെ ദൈവവചന പ്രഘാഷണവും ബ. അനിഷും കുടുംബവും ദൈവാനുഭവ സാക്ഷ്യവും പങ്കുവയ്ക്കും. കുട്ടികള്‍ക്കായി സെഹിയോന്‍ യുകെയുടെ പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും.

സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കും

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

തോമസ് ; 07903867625

കണ്‍വെന്‍ഷന്‍ ഹാളിന്റെ അഡ്രസ്

സെന്റ് ആന്‍സ് കാതലിക് ഹൈസ്‌കൂള്‍

6 ഓക്ത്രോപ് റോഡ്, പാമേഴ്‌സ് ഗ്രീന്‍, ലണ്ടന്‍ N13 5TY




കൂടുതല്‍വാര്‍ത്തകള്‍.