CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 15 Minutes 30 Seconds Ago
Breaking Now

ബ്രിട്ടനില്‍ നിന്ന് കുഞ്ഞിനെ ദത്തെടുത്ത് മധുരപ്രതികാരം; വിവേചനത്തിന് എതിരെ 120,000 പൗണ്ടിന്റെ ചരിത്രവിജയം നേടിയ ഇന്ത്യന്‍ വംശജര്‍ പുതിയൊരു കുഞ്ഞിനെ കുടുംബത്തിലേക്ക് ചേര്‍ക്കും

ചരിത്ര വിധിയോടെ വീണ്ടുമൊരു കുഞ്ഞിനെ ദത്തെടുക്കാനുള്ള പ്രചോദനം കൈവന്നതായി കുടുംബം പ്രതികരിച്ചു.

ബ്രിട്ടനില്‍ ജനിച്ചുവളര്‍ന്നിട്ടും 'ഇന്ത്യന്‍ വംശജര്‍ക്ക് ദത്തെടുക്കാന്‍ പറ്റിയ കുട്ടികളില്ലെന്ന്' വിവേചനം നേരിടേണ്ടി വന്ന ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ മറ്റൊരു കുഞ്ഞിനെ കൂടി ദത്തെടുക്കാന്‍ ഒരുങ്ങുന്നു. വെള്ളക്കാരായ കുട്ടികള്‍ മാത്രം ലഭ്യമായതിനാല്‍ ഇന്ത്യന്‍ പാരമ്പര്യമുള്ള ദമ്പതികള്‍ക്ക് ദത്ത് നല്‍കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച കൗണ്‍സിലിന് എതിരെ ചരിത്ര പ്രാധാന്യമുള്ള കേസ് വിജയിച്ച ശേഷമാണ് ബ്രിട്ടീഷ് സിഖ് ദമ്പതികള്‍ ഈ മധുരപ്രതികാരത്തിന് ഒരുങ്ങുന്നത്. 

ഇന്ത്യന്‍ പാരമ്പര്യത്തിന്റെ പേരില്‍ മാത്രം അഡോപ്ഷന്‍ അപേക്ഷ തള്ളിയ വിന്‍ഡ്‌സര്‍ റോയല്‍ ബറോ & മെയ്‌ഡെന്‍ഹെഡ് കൗണ്‍സിലിന് എതിരായ കേസിലാണ് സന്ദീപ്, റീനാ മാന്ദര്‍ ദമ്പതികള്‍ക്ക് 120,000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്. ഓക്‌സ്‌ഫോര്‍ഡ് കൗണ്ടി കോടതിയുടെ ചരിത്ര വിധിയോടെ വീണ്ടുമൊരു കുഞ്ഞിനെ ദത്തെടുക്കാനുള്ള പ്രചോദനം കൈവന്നതായി കുടുംബം പ്രതികരിച്ചു. 

'ഞങ്ങള്‍ക്ക് മറ്റൊരു കുഞ്ഞിനെ കൂടി വേണം', 38-കാരനായ സന്ദീപ് പറഞ്ഞു. നിലവില്‍ യുഎസില്‍ നിന്നും ദത്തെടുത്ത കുഞ്ഞിന് രണ്ട് വയസ്സ് തികയുമ്പോള്‍ യുകെയില്‍ നിന്ന് ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ അപേക്ഷ നല്‍കാനാണ് ഈ ദമ്പതികളുടെ തീരുമാനം. ഇത്തവണയെങ്കിലും ഈ അപേക്ഷയില്‍ കാര്യങ്ങള്‍ എളുപ്പം തീരുമാനിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. ബെര്‍ക്ഷയറിലും പരിസര പ്രദേശങ്ങളിലും വെള്ളക്കാരായ കുട്ടികള്‍ മാത്രം ലഭ്യമായതിനാല്‍ ഇന്ത്യയിലോ, പാകിസ്ഥാനിലോ പോയി ഭാഗ്യം പരീക്ഷിക്കാനാണ് കൗണ്‍സില്‍ ദമ്പതികളെ ഉപദേശിച്ചത്. 

അപേക്ഷ എഴുതുന്നതിന് മുന്‍പ് സാംസ്‌കാരിക പാരമ്പര്യത്തിന്റെ പെട്ടിയില്‍ ഞങ്ങളെ അടച്ചു. അഡോപ്ഷന്‍ അനുവദിക്കാന്‍ ഇതൊന്നുമല്ല മാനദണ്ഡമാകേണ്ടത്, റീന ചൂണ്ടിക്കാണിച്ചു. ബ്രിട്ടന്‍ തള്ളിയതോടെ യുഎസില്‍ നിന്ന് ഒരു എട്ട് മാസം ഗര്‍ഭിണിയാണ് തന്റെ വെള്ളക്കാരന് പിറന്ന കുഞ്ഞിനെ ഇവര്‍ക്ക് വളര്‍ത്താനായി നല്‍കിയത്. 18 മാസം പ്രായമുള്ള ഈ മകന്റെ പ്രസവം മുതല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സന്തോഷത്തിലാണ് ദമ്പതികള്‍. 




കൂടുതല്‍വാര്‍ത്തകള്‍.