CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 25 Minutes 36 Seconds Ago
Breaking Now

രജനികാന്തിന്റെ നായികയാകാനൊരുങ്ങി കീര്‍ത്തി സുരേഷ്

രജനീകാന്തിന്റെ നായികയായി മലയാളത്തിന്റെ സ്വന്തം കീര്‍ത്തി സുരേഷ്. ദര്‍ബാറിന് ശേഷം ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് കീര്‍ത്തി അഭിനയിക്കുന്നത്. പേട്ടയ്ക്ക് ശേഷം സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ഈ ചിത്രം രജനീകാന്തിന്റെ 168 ാം ചിത്രമാണ്. കീര്‍ത്തി തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തുവിട്ടത്.

രജനികാന്ത് സാറിനെ കണ്ടു അത്ഭുതപ്പെട്ടിരുന്ന ഞാന്‍ അദ്ദേഹത്തോടൊപ്പം വെള്ളിത്തിരയിലെത്താന്‍ പോകുന്നു. ജീവിതത്തിലെ വിലമതിക്കാനാവാത്ത മുഹൂര്‍ത്തമാവുന്നത് എന്നായിരുന്നു കീര്‍ത്തിയുടെ ട്വീറ്റ്.

ശിവയുടെ ചിത്രത്തിന് ശേഷം കൈദിയുടെ സംവിധായകന്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും രജനീകാന്ത് അഭിനയിക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 35 വര്‍ഷങ്ങള്‍ക്ക് ശേഷം രജനീകാന്തും കമല്‍ഹാസനും ഈ സിനിമയ്ക്കായി ഒന്നിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. സിനിമയെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.