CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 38 Minutes 4 Seconds Ago
Breaking Now

വേദാന്തം ഐപിഎസായി അര്‍ബാസ് ഖാന്‍ ; ബിഗ് ബ്രദറിന്റെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍

മോഹന്‍ലാല്‍ സിദ്ദിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ബിഗ് ബ്രദറിന്റെ ആദ്യ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിങ്ങി. ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇറങ്ങിയിരിക്കുന്നത്. വേദാന്തം IPS ആയാണ് അര്‍ബാസ് ഖാന്‍ വേഷമിടുന്നത്. പോസ്റ്ററില്‍ മോഹന്‍ലാലിന്റെ സാന്നിധ്യവുമുണ്ട്. 25 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ബിഗ് ബ്രദര്‍ ജനുവരിയില്‍ തീയറ്ററില്‍ എത്തും.

സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് അര്‍ബാസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മൂന്ന് നായികമാരാണ് അണിനിരക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.