CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 44 Minutes 58 Seconds Ago
Breaking Now

സ്ത്രീ പുരുഷ താരങ്ങള്‍ക്കുള്ള വേതനത്തിലെ വേര്‍തിരിവ് നിരാശയുണ്ടാക്കുന്നതെന്ന് പ്രിയാമണി

സിനിമകളില്‍ സ്ത്രീ താരങ്ങള്‍ക്കും പുരുഷ താരങ്ങള്‍ക്കും രണ്ട് വേതനം നല്‍കുന്നത് നിരാശജനകമാണെന്ന് നടി പ്രിയാമണി. സിനിമാ മേഖലയിലെ സ്ത്രീപുരുഷ അഭിനേതാക്കള്‍ തമ്മില്‍ വലിയ അസമത്വം നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.ഒരു തരത്തില്‍ ഇത് നിരാശാജനകമാണ്, കാരണം ഒരു സിനിമ മികച്ച രീതിയില്‍ വരികയും ബോക്‌സോഫിസില്‍ കളക്ഷന്‍ ലഭിക്കുന്നതിന് നായകനെ പോലെ നായിക സഹായിക്കുന്നില്ലെ' അവര്‍ ചോദിച്ചു.

അതേസമയം ചില താരങ്ങള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നുണ്ടെന്നും പ്രിയാമണി പറഞ്ഞു. 'അനുഷ്‌ക ഷെട്ടി, നയന്‍താര, സാമന്ത അക്കിനേനി' തുടങ്ങിയ അഭിനേതാക്കള്‍ക്ക് വേതനത്തിന്റെ കാര്യത്തിലും പ്രാധാന്യം ലഭിക്കുന്നുണ്ട് എന്നതിന് മികച്ച ഉദാഹരണങ്ങളാണ്. സ്ത്രീകള്‍ അവസാനം സംസാരിക്കുകയും അവരുടെ വില എന്താണെന്ന് ചോദിക്കുകയും ചെയ്യുന്നത് ഒരു അത്ഭുതകരമായ കാര്യമാണ്. ' പ്രിയമണി പറഞ്ഞു.

തന്റെ സിനിമകള്‍ എല്ലാം തന്നെ തനിക്ക് പ്രധാന്യമുള്ളതായിരുന്നെന്നും എന്നാലും ശരിക്കും തന്നെ വെല്ലുവിളിക്കുന്നതാണ് എന്ന് തോന്നിയ ബുദ്ധിമുട്ടുള്ള മൂന്ന് സിനിമകള്‍ ചാരുലത, തിരക്കഥ, പരുത്തിവീരന്‍ എന്നിവയാണെന്ന് പ്രിയമണി പറഞ്ഞു.

നേരത്തെ ഫാമിലിമാന്‍ എന്ന വെബ് സീരിസിലെ പ്രിയാമണിയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. മികച്ച അഭിപ്രായം ലഭിച്ച് സീരിസിന്റെ രണ്ടാം സീസണ്‍ വരുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.