CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 26 Minutes 59 Seconds Ago
Breaking Now

ആമസോണ്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നതായി വ്യാപക പരാതി ; നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമല്ലേ ?

തങ്ങളുടെ അക്കൗണ്ടിനൊപ്പം കാര്‍ഡ് വിവരങ്ങള്‍ കൂടി ചേര്‍ക്കുന്നവരാണ് അപകടത്തിലായത്.

ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങികൂട്ടാന്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളുടെ ആപ്പുകള്‍ ധാരാളമായി ഉപയോഗിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ നിങ്ങളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തിട്ടുണ്ടോ ?ബുക്ക് ചെയ്യാത്ത അക്കൗണ്ടിന് പണം അടയ്‌ക്കേണ്ടിവരിക. ഒരു ബന്ധവുമില്ലാത്ത മേല്‍വിലാസത്തിലേക്ക് തങ്ങളുടെ പേരില്‍ സാധനങ്ങള്‍ ബുക്ക് ചെയ്യുക തുടങ്ങിയ പരാതികളാണ് ഉപഭോക്താക്കള്‍ ഉന്നയിക്കുന്നത്. ഇത്തരം പരാതികള്‍ ഉന്നയിച്ചാല്‍തന്നെ ആമസോണ്‍ പ്രതികരിക്കാന്‍ മാസങ്ങളെടുക്കുന്നുവെന്ന പരാതിയും അവര്‍ക്കുണ്ട്.

തങ്ങളുടെ അക്കൗണ്ടിനൊപ്പം കാര്‍ഡ് വിവരങ്ങള്‍ കൂടി ചേര്‍ക്കുന്നവരാണ് അപകടത്തിലായത്. അവരുടെ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കുന്ന ഹാക്കര്‍മാര്‍ അക്കൗണ്ടില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുകയാണ് ചെയ്യുന്നത്. ഗാരി എന്നൊരു ഉപഭോക്താവ് തന്റെ കാര്‍ഡ് 26 തവണ ദുരുപയോഗം ചെയ്യപ്പെട്ടതായി അമസോണിനോട് പരാതിപ്പെട്ടിരുന്നു, എന്നാല്‍ പരിഹാരമുണ്ടായില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ബുക്ക് ചെയ്യപ്പെടുന്ന സാധനങ്ങള്‍ ക്യാന്‍സല്‍ ചെയ്യാനാകാത്തതും പ്രശഅനമാകുന്നു. പലര്‍ക്കും കാര്‍ഡ് തന്നെ ക്യാന്‍സല്‍ ചെയ്യേണ്ടിവന്നു. ഷാരോണ്‍ എന്ന ഉപഭോക്താവിന്റെ കാര്‍ഡു വിവരം ചോര്‍ത്തി 400 പൗണ്ടാണ് തട്ടിപ്പുകാര്‍ അടിച്ചുമാറ്റിയത്. 

ബുക്കിങ് വേഗത്തിലാക്കാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കുന്നതാണ് പ്രശ്‌നത്തിലായത്. നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍ കാര്‍ഡ് വിവരവും അവര്‍ക്ക് ലഭിക്കും. ഇതിനകം കാര്‍ഡ് വിവരങ്ങള്‍ ഡിലീറ്റ് ചെയ്ത് ഓരോ തവണയും കാര്‍ഡ് വിവരം പ്രത്യേകം നല്‍കുകയാണ് നല്ലത്. ലോഗിന്‍ ചെയ്ത് യുവര്‍ അക്കൗണ്ടിലെത്തുക. മാനേജ്‌മെന്റ് പെയ്‌മെന്റ് ഒപ്ഷന്‍സ് വിഭാഗത്തില്‍ കാര്‍ഡ് വിവരങ്ങള്‍ കാണാം. എഡിറ്റ് അല്ലെങ്കില്‍ റിമൂവ് ഒപ്ഷനില്‍ കയറി ഡിലീറ്റ് ചെയ്യുക

 

 




കൂടുതല്‍വാര്‍ത്തകള്‍.