പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമില്‍ പ്രക്ഷോഭം വ്യാപകമാകുന്നതിനിടെ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ ജനങ്ങളുടെ അവകാശവും സംസ്‌കാരവും അപഹരിക്കില്ലെന്ന് ഉറപ്പു നല്‍കുന്നുവെന്നും മോദി പറഞ്ഞു. ട്വിറ്ററിലൂടെയാണ് മോദിയുടെ പ്രതികരണം.
പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതുകൊണ്ട് അസമിലെ സഹോദരങ്ങള്‍ വിഷമിക്കേണ്ടതില്ലെന്ന് ഞാന്‍ ഉറപ്പു പറയുന്നു. നിങ്ങളുടെ അവകാശങ്ങളും അതുല്യമായ അസ്തിത്വവും മനോഹരമായ സംസ്‌കാരവും ആര്‍ക്കും അപഹരിക്കാനാവില്ല. അതു തഴച്ചു വളരുക തന്നെ ചെയ്യും. അസം ജനതയുടെ രാഷ്ട്രീയം, ഭാഷ, സംസ്‌കാരം ഭൂമി അവകാശങ്ങള്‍ തുടങ്ങിയവ ഭരണഘടനാപരമായി സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരും ഞാനും പൂര്‍ണമായും പ്രതിജ്ഞാബദ്ധരാണ്, മോദി ട്വീറ്റ് ചെയ്തു.
ബില്ലിനെതിരെ അസമില്‍ പ്രക്ഷോഭം വ്യാപിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. തലസ്ഥാനമായ ഗുവഹാട്ടിയില്‍ അടക്കം അനിശ്ചിത കാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ബില്‍ രാജ്യ സഭയിലും പാസായതോടെയാണ് സംഘര്‍ഷം ശക്തമായത്.