ഗര്‍ഭിണിയായ 19 കാരിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് തീ കൊളുത്തി കൊന്നു. ബിഹാറിലെ ചമ്പാരനിലാണ് സംഭവം. പെണ്‍കുട്ടിയുടെ കാമുകന്‍ ചമ്പാരന്‍ സ്വദേശി അര്‍മാനെ (20) സിക്കര്‍പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു മാസം മുമ്പ് അര്‍മാന്‍ വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ അര്‍മാന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. അര്‍മാന്റെ വീട്ടുകാരോട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വിവാഹം നടത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ബുധനാഴ്ച പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായ സമയത്ത് അര്‍മാന്‍ സുഹൃത്തുക്കളുമായെത്തി പെണ്‍കുട്ടിയുടെ മേല്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 70 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ചികിത്സയിലിരിക്കേയാണ് മരണപ്പെട്ടത്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.