CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 4 Seconds Ago
Breaking Now

ആറു മാസത്തോളം ഡാന്‍സ് പരിശീലനം നടത്തി ; വലിയ പെരുന്നാളെന്ന ചിത്രത്തെ കുറിച്ച് ഷെയ്ന്‍ നിഗം

കാത്തിരിപ്പിനൊടുവില്‍ ഷെയ്ന്‍ നിഗം നായകനായ വലിയപെരുന്നാള് തിയേറ്ററുകളില്‍ എത്തുകയാണ്. ഡിസംബര്‍ 20 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഒരു പ്രൊഫഷണല്‍ ഡാന്‍സറായിട്ടാണ് ഷെയ്ന്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ ഡാന്‍സറാവുന്നതിന് താന്‍ ആറുമാസത്തോളം പരിശീലനം നടത്തിയതായി താരം പറഞ്ഞു.അഞ്ചുമുതല്‍ ആറുമാസം വരെ ചെന്നൈയില്‍ വെച്ച് ഡാന്‍സിന് വേണ്ടി പ്രാക്ടീസ് ഉണ്ടായിരുന്നു. ഡാന്‍സിന് വേണ്ടി ചിത്രത്തിലെ നായികയായ ഹിമിക വളരെയധികം സഹായിച്ചിട്ടുണ്ടെന്നും ഷെയ്ന്‍ പറഞ്ഞു.ആദ്യമായിട്ടാണ് ഷെയ്ന്‍ നിഗം ഒരു ഡാന്‍സാറായി അഭിനയിക്കുന്നത്. നവാഗതനായ ഡിമല്‍ ഡെന്നിസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിതത്തിന്റെ തിരക്കഥ സംവിധായകനൊപ്പം തസ്രീഖ് അബ്ദുള്‍ സലാമും ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്.

ഫില്‍റ്റര്‍ കോപ്പി അടക്കമുള്ള വെബ് സീരിസികളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ഹിമിക ബോസ് ആണ് ചിത്രത്തിലെ നായികയാവുന്നത്.

മാജിക് മൗണ്ടെയിന്‍ സിനിമാസിന്റെ ബാനറില്‍ അന്‍വര്‍ റഷീദും മോനിഷ രാജീവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.'എ ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ്' എന്ന ടാഗോടെയാണ് ചിത്രം എത്തുന്നത്.

ഫോര്‍ട്ട് കൊച്ചി മട്ടാഞ്ചേരി ഭാഗത്തു ജീവിക്കുന്ന ഒരുകൂട്ടം ആളുകളുടേയും അവരുടെ ഇടയിലെ സങ്കീര്‍ണമായ ബന്ധങ്ങളുടെയും കഥയാണ് വലിയ പെരുന്നാള്‍ പറയുന്നത്. ഇവരുടെ ദൈനം ദിന ജീവിതത്തിലെ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവവികാസങ്ങളുടേയും കൂടി കഥയാണ് ചിത്രം പറയുന്നത്.നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ അവസാന ചിത്രം കൂടിയാണിത്.

 




കൂടുതല്‍വാര്‍ത്തകള്‍.