നടനും അവതാരകനുമായി തിളങ്ങിയ സുരേഷ് ഗോപി രാഷ്ട്രീയത്തിലും മികവു പുലര്‍ത്തുന്നുണ്ട്. എംപിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണ്. സുരേഷ് ഗോപിയെ കുറിച്ച് മകന്‍ ഗോകുല്‍ സുരേഷ് എഴുതിയ കുറിപ്പ് ചര്‍ച്ചയാകുന്നു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സുരേഷ് ഗോപിയുടെ എംപി ഫണ്ടില്‍ നിന്നും പ്ലാസ്റ്റിക് റീസൈക്കിള്‍ മെഷീന്‍ സ്ഥാപിച്ചതിനെ അഭിനന്ദിച്ചാണ് ഗോകുലിന്റെ കുറിപ്പ്
മാധ്യമങ്ങളും നിയമ നിര്‍മ്മാതാക്കളും സര്‍ക്കാരുമെല്ലാം അച്ഛന്റെ യോഗ്യതകളെ എത്രത്തോളം തടഞ്ഞുവച്ചാലും പൊതുജനങ്ങളുടെ ക്ഷേമത്തിനും മികവിനും വേണ്ടിയുള്ള നടപടികളുമായി എപ്പോഴും മുന്നോട്ട് പോവുന്ന നിങ്ങള്‍ അഭിമാനമാണ് അച്ഛാ... ഗോകുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒ രാജഗോപാല്‍ എംഎല്‍എയമാണ് പ്ലാസ്റ്റിക് റീസൈക്കിള്‍ മെഷീന്‍ ഉത്ഘാടനം ചെയ്തത്. സുരേഷ് ഗോപി എംപിയുടെ വികസന ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ചിലവഴിച്ചാണ് മെഷീന്‍ സ്ഥാപിച്ചത്.