CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 14 Minutes 5 Seconds Ago
Breaking Now

ആരാണ് അക്രമകാരികള്‍ എന്ന് ധരിച്ചിരിക്കുന്ന വസ്ത്രത്തില്‍ നിന്നും തിരിച്ചറിയാന്‍ കഴിയും': പ്രതിഷേധത്തില്‍ പ്രതികരിച്ച് നരേന്ദ്രമോദി

അക്രമത്തില്‍ ഏര്‍പ്പെടാതെ വിട്ടുനിന്നതിന് അസമിലെ ഞങ്ങളുടെ സഹോദരങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു,

പൗരത്വ നിയമത്തിനെതിരെ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായ പ്രതിഷേധത്തിനിടയില്‍ അക്രമങ്ങളില്‍ പങ്കാളികളാകാതെ വിട്ടു നില്‍ക്കുന്ന അസമിലെ ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 'ധരിക്കുന്ന വസ്ത്രങ്ങള്‍ ഉപയോഗിച്ച് ആരാണ് അക്രമം പ്രചരിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താനാകും,' മോദി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 ഭേദഗതി ചെയ്തപ്പോഴോ, രാമ ജന്മഭൂമിബാബറി മസ്ജിദ് തര്‍ക്കത്തില്‍ സുപ്രീംകോടതി വിധിക്ക് ശേഷമോ വിദേശത്ത് ഇന്ത്യന്‍ എംബസികള്‍ക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുക എന്നതാണ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ചെയ്തതെന്നും ഇത് പാകിസ്ഥാന്റെ പ്രവര്‍ത്തിക്കു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

അക്രമത്തില്‍ ഏര്‍പ്പെടാതെ വിട്ടുനിന്നതിന് അസമിലെ ഞങ്ങളുടെ സഹോദരങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു, അവര്‍ സമാധാനപരമായ രീതിയിലാണ് അഭിപ്രായം പറയുന്നത്, ഝാര്‍ഖണ്ഡിലെ ഡുംകയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞു. 'കോണ്‍ഗ്രസും അതിന്റെ അനുയായികളും തീ പടര്‍ത്തുകയാണ്. ആരും അവരെ കേള്‍ക്കാത്തപ്പോള്‍ അവര്‍ തീ പടര്‍ത്തുന്നു,' അദ്ദേഹം പറഞ്ഞു.

വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍, പ്രത്യേകിച്ചും മേഘാലയയിലും നാഗാലാന്‍ഡിലും - കര്‍ഫ്യൂ നിലവിലുണ്ട്, 2014 ഓടെ ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം സാധ്യമാക്കുന്ന പുതിയ നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നുവന്നിരിക്കുകയാണ്. ഡല്‍ഹിയിലും ബംഗാളിന്റെ ചില ഭാഗങ്ങളിലും പ്രതിഷേധം അക്രമങ്ങളില്‍ കലാശിച്ചിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.