രാഹുല്‍ ഗാന്ധിയുടെ സവര്‍ക്കാര്‍ പരാമര്‍ശം വിവാദമായിരുന്നു. ഇപ്പോഴിതാ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി നെഹ്രു കുടുംബം മോഷ്ടിച്ച കുടുംബപ്പേര് ഉപേക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്ന് ബിജെപി നേതാവ് സംബിത് പത്ര പറഞ്ഞു.
റെയ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പു പറയണമെന്ന ബി.ജെ.പിയുടെ ആവശ്യത്തിന് മറുപടി പറയവേയാണ് രാഹുല്‍ ഗാന്ധി സവര്‍ക്കറുടെ പേരെടുത്തിട്ടത്. മാപ്പു പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ലെന്നും രാഹുല്‍ ഗാന്ധി എന്നാണ് എന്നുമായിരുന്നു പരാമര്‍ശം. ഇതേത്തുടര്‍ന്നാണ് രാഹുലിനെ വിമര്‍ശിച്ച് സംബിത് പത്ര രംഗത്തെത്തിയത്.
'മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വീര്‍ സവര്‍ക്കറെ മണ്ണിന്റെ മകനെന്നാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ അവരുടെ ചെറുമകന് അദ്ദേഹത്തെ വാക്കുകളാല്‍ അപമാനിച്ചു. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് ഗാന്ധി എന്ന പേര് അവര്‍ മോഷ്ടിച്ചത്. ആ പേര് ഉപേക്ഷിക്കാന്‍ രാഹുല്‍ തയ്യാറാകണം'സംബിത് പത്ര പറഞ്ഞു.