CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 36 Minutes 18 Seconds Ago
Breaking Now

ഡല്‍ഹിയില്‍ വാഹനങ്ങള്‍ കത്തിച്ചത് പോലീസെന്ന് ആരോപണം ; സോഷ്യല്‍മീഡിയയില്‍ ദൃശ്യം പ്രചരിക്കുന്നു

സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ പകര്‍ത്തിയ ദൃശ്യമാണെന്ന പേരിലാണ് ഇവ പ്രചരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ പോലീസിന്റെ ഇടപെടലെന്ന് ആരോപിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. വാഹനങ്ങളുടെ നേര്‍ക്ക് പോലീസുകാര്‍ തന്നെയാണ് അക്രമം നടത്തുകയും അവ അഗ്നിയ്ക്ക് ഇരയാക്കുകയും ചെയ്തതെന്നാണ് ആരോപണം.

കന്നാസുകളില്‍ മണ്ണെണ്ണയുമായി എത്തിയ പോലീസ് സ്‌റ്റേറ്റ് ബസുകള്‍ക്ക് മേല്‍ മണ്ണെണ്ണ ഒഴിച്ച് അഗ്നിയ്ക്കിരയാക്കി എന്നാരോപിച്ചാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ പകര്‍ത്തിയ ദൃശ്യമാണെന്ന പേരിലാണ് ഇവ പ്രചരിക്കുന്നത്.

അക്രമ സംഭവങ്ങളില്‍ പങ്കില്ലെന്നും അക്രമ രഹിതവും സമാധാന പരവുമായ സമരമാണ് വിദ്യാര്‍ത്ഥികള്‍ നടത്തിയതെന്നും സര്‍വകലാശാല വിദ്യാര്‍ത്ഥി സംഘടന പറയുന്നു. അക്രമങ്ങള്‍ക്ക് പിന്നില്‍ പോലീസ് ഇടപെടലാണെന്നും ഇവര്‍ ആരോപിച്ചു.

അതേസമയം അക്രമം നടത്തിയത് വിദ്യാര്‍ത്ഥികളല്ലെന്നും സമരത്തിനിടെ നുഴഞ്ഞുകയറിയ ചിലരാണെന്നും പോലീസ് അറിയിച്ചതായി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.




കൂടുതല്‍വാര്‍ത്തകള്‍.