CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes Ago
Breaking Now

മെഗാ റാലിയുമായി മമത ഇന്ന് തെരുവില്‍ ; ഭരണഘടനാ വിരുദ്ധമെന്ന് ഗവര്‍ണര്‍

പലയിടത്തും പ്രതിഷേധം അക്രമത്തില്‍ കലാശിച്ചിരുന്നു. നൂറു കണക്കിന് വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ മെഗാറാലിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തെരുവിലേക്ക്. തിങ്കളാഴ്ച റാലിക്ക് തുടക്കമാകും. അതേസമയം മമത ബാനര്‍ജിയെ വിമര്‍ശിച്ച് ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ രംഗത്തെത്തി. റാലി ഭരണഘടന വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ തുടക്കം മുതല്‍ ശക്തമായി മമത രംഗത്തെത്തിയിരുന്നു. ബംഗാളില്‍ നിയമം നടപ്പാക്കില്ലെന്നും മമത പ്രഖ്യാപിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബംഗാളില്‍ അതിരൂക്ഷമായ പ്രക്ഷോബമാണ് തുടരുന്നത്. പലയിടത്തും പ്രതിഷേധം അക്രമത്തില്‍ കലാശിച്ചിരുന്നു. നൂറു കണക്കിന് വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന് ഉള്‍പ്പെടെ തീയിട്ട സംഭവമുണ്ടായി.

മമതയുടെ റാലി ഭരണവിരുദ്ധമാണെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ ട്വിറ്ററില്‍ കുറിച്ചു. ' മുഖ്യമന്ത്രിയും മന്ത്രിമാരും സിഎഎയ്‌ക്കെതിരായ റാലി നയിക്കാനൊരുങ്ങുന്നത് വേദനാജനകമാണ്. സിഎഎ രാജ്യത്തിന്റെ നിയമമാണ്. അതിനെതിരായ പ്രവര്‍ത്തനങ്ങള്‍ ഭരണഘടനാ വിരുദ്ധമാണ്. തീവ്ര വികാരമുണര്‍ത്തുന്നതും ഭരണഘടനാവിരുദ്ധവുമായ ഇത്തരം നടപടികളില്‍ നിന്ന് പിന്മാറി സമാധാന അന്തരീക്ഷം തിരിച്ചുകൊണ്ടുവരാന്‍ മുഖ്യമന്ത്രി തയ്യാറാകണം , അദ്ദേഹം ചൂണ്ടിക്കാട്ടി.




കൂടുതല്‍വാര്‍ത്തകള്‍.