CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 54 Minutes 38 Seconds Ago
Breaking Now

ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ വിശുദ്ധ ചാവറ പിതാവിന്റെ തിരുന്നാള്‍ ഇന്ന്

വിശുദ്ധ ചാവറ പിതാവിന്റെ തിരുനാള്‍ ജനുവരി 3ന് വെള്ളിയാഴ്ച വൈകുന്നേരം 7മണിക്ക് ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ ആഘോഷിക്കുന്നു. ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയും ലദീഞ്ഞും ദമ്പതി വര്‍ഷത്തില്‍ പ്രത്യേക സമര്‍പ്പണ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.

ഭാരത സഭയുടെ അഭിമാനവും കേരള സഭയുടെ വളര്‍ത്തു പിതാവുമായ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെ തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ എസ്ടിഎസ്എംസിസി ബ്രിസ്റ്റോള്‍ മിഷന്‍ ഡയറക്ടര്‍ റവ ഫാ പോള്‍ വെട്ടിക്കാട്ട് cts യും ട്രസ്റ്റിമാരായ സെബാസ്റ്റിയന്‍ ലോനപ്പന്‍, ഷാജി വര്‍ക്കി, ബിനു ജേക്കബ്, മെജോ ജോയി എന്നിവര്‍ എല്ലാ കുടുംബങ്ങളേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

 

വാര്‍ത്തി ; സി ലീനാ മേരി




കൂടുതല്‍വാര്‍ത്തകള്‍.