Breaking Now

ആശുപത്രി വാസത്തിനിടെ നഴ്‌സ് പാലത്തില്‍ നിന്നും ചാടി ജീവനൊടുക്കി; ക്യാന്‍സര്‍ ചികിത്സയുടെ പേരിലുള്ള ആശുപത്രി ജീവിതം നീണ്ടുപോകുമെന്ന് ഭയന്ന് കാര്‍ വിളിച്ച് പോയി ആത്മഹത്യ!

കിമ്മിനെ ദിവസവും ഹെല്‍ത്ത് ടീം സന്ദര്‍ശിച്ചെങ്കിലും തന്റെ മനസ്സ് ഇവര്‍ മറച്ചുവെച്ചു

ക്യാന്‍സര്‍ ചികിത്സയ്ക്കായി ആശുപത്രി വാസം ഏറെ നാള്‍ നീണ്ടുപോകുമെന്ന് ഭയന്ന് നഴ്‌സ് ആത്മഹത്യ ചെയ്‌തെന്ന് ഇന്‍ക്വസ്റ്റ്. വെയില്‍സ് ന്യൂപോര്‍ട്ട് റോയല്‍ ഗ്വെന്റ് ആശുപത്രിയില്‍ സര്‍ജറിയും, കീമോതെറാപ്പിയും പൂര്‍ത്തിയാക്കിയ ശേഷമാണ് ടാക്‌സി വിളിച്ച് പാലത്തില്‍ നിന്ന് 56-കാരി കിം ഹോള്‍മാന്‍ ചാടിയത്. 

ചികിത്സയ്ക്കിടെ കിം ആത്മഹത്യാ പ്രവണത കാണിച്ചെങ്കിലും വെയില്‍സിലെ സെന്റ് കാഡോക്‌സ് മെന്റല്‍ ഹോസ്പിറ്റലിലേക്ക് മാറ്റേണ്ടതില്ലെന്ന് ഹെല്‍ത്ത് ജീവനക്കാരെ ബോധ്യപ്പെടുത്താന്‍ ഇവര്‍ക്ക് സാധിച്ചു. കുടുംബത്തിന്റെ മേല്‍നോട്ടത്തിലായിരുന്ന മുന്‍ അനസ്തറ്റിക് നഴ്‌സ് ടാക്‌സി പിടിച്ചാണ് പാലത്തിലേക്ക് യാത്ര ചെയ്തതെന്ന് ഗ്വെന്റ് കൊറോണേഴ്‌സ് കോടതി വിചാരണയില്‍ വ്യക്തമാക്കി. 

വെയില്‍സ് ന്യൂപോര്‍ട്ട് സ്വദേശിനിയായ കിമ്മിനെ അസ്‌ക് നദിയില്‍ നിന്നും വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. 'പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ പിടിപെട്ട 56-കാരിയായ കിം സര്‍ജറിയും, കീമോതെറാപ്പിയും നടത്തിയിരുന്നു. കിമ്മിന് വിഷാദവും നേരിട്ടിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ളപ്പോള്‍ ആത്മഹത്യാ ചിന്തകളും അനുഭവിച്ചു', കൊറോണര്‍ പറഞ്ഞു. 

സ്വന്തം കൈത്തണ്ട മുറിച്ച്, മരുന്ന് അമിതമായി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതോടെ ഇവരെ സെന്റ് കാഡോക്‌സ് മെന്റല്‍ ഹെല്‍ത്ത് ഹോസ്പിറ്റലിലേക്ക് മാറ്റാന്‍ തീരുമാനിച്ചെങ്കിലും ഇപ്പോള്‍ തന്റെ അവസ്ഥ ഭേദപ്പെട്ടെന്ന് കിം ജീവനക്കാരോട് പറഞ്ഞു. കിമ്മിനെ ദിവസവും ഹെല്‍ത്ത് ടീം സന്ദര്‍ശിച്ചെങ്കിലും തന്റെ മനസ്സ് ഇവര്‍ മറച്ചുവെച്ചു. ഇടയ്ക്ക് കണ്ണൊന്ന് തെറ്റിയപ്പോള്‍ നഴ്‌സ് ജീവിതം അവസാനിപ്പിക്കുകയും ചെയ്തു. 




കൂടുതല്‍വാര്‍ത്തകള്‍.