CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 10 Seconds Ago
Breaking Now

കടയടച്ചും തുണി പൊക്കിയും പ്രതിഷേധിക്കുന്നവരോട് സഹതാപം മാത്രമെന്ന് കെ സുരേന്ദ്രന്‍

കേള്‍ക്കാനുള്ള സഹിഷ്ണുത പോലുമില്ലാത്തവര്‍ക്ക് എങ്ങനെ ഫാസിസത്തെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചുമൊക്കെ വാചാലരാവാന്‍ കഴിയുന്നു.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി നടത്തുന്ന ജന ജാഗ്രതാ യോഗങ്ങള്‍ വ്യാപകമായി ബഹിഷ്‌കരിക്കുന്നതിനെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കടകള്‍ അടച്ചും തുണ പൊക്കി കാണിച്ചും പ്രതിഷേധിക്കുന്നവരോട് സഹതാപം മാത്രമെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. 

കടകളടച്ചവര്‍ക്ക് അത്രയും നേരം കച്ചവടം പോയി എന്നത് ഒഴിച്ചാല്‍ ഒന്നും സംഭവിക്കാനില്ല. കേള്‍ക്കാനുള്ള സഹിഷ്ണുത പോലുമില്ലാത്തവര്‍ക്ക് എങ്ങനെ ഫാസിസത്തെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചുമൊക്കെ വാചാലരാവാന്‍ കഴിയുന്നു. ഒരു മാസത്തിലേറെയായി സമരക്കാരും മാധ്യമങ്ങളും വിളമ്പുന്നത് ഒരു കൂട്ടര്‍ സഹിഷ്ണുതയോടെ കേട്ടില്ല. അതിന് മറുപടി പറയരുതെന്നാണോ, അതോ കേട്ടാല്‍ പൊളിഞ്ഞുപോകുന്ന വാദങ്ങളാണോ നിങ്ങനെ നയിക്കുന്നത്, സുരേന്ദ്രന്‍ ചോദിച്ചു.

ജനാധിപത്യത്തില്‍ പറയാനുള്ള സ്വാതന്ത്ര്യം പോലെ മറുപടി പറയാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഭ്രഷ്ടും ബഹിഷ്‌കരണവും ഫത്വയുമൊക്കെ താലിബാന്‍ രീതിയാണ്. അത് ഈ നാട്ടില്‍ വിലപ്പോവില്ല. പറയാനുള്ളത് എല്ലാ തെരുവിലും പറയുക തന്നെ ചെയ്യുമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.