CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 37 Seconds Ago
Breaking Now

വാര്‍ഡ് പുനര്‍വിഭജനം ; ഗവര്‍ണറെ മറികടക്കാന്‍ ബില്‍ കൊണ്ടുവരാനൊരുങ്ങി സര്‍ക്കാര്‍

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നേരിട്ടും രണ്ട് തവണ രേഖാമൂലവും നല്‍കിയ വിശദീകരണം തള്ളിയാണ് വാര്‍ഡ് പുനര്‍വിഭജന ഓര്‍ഡിനന്‍സിനെ ഗവര്‍ണര്‍ എതിര്‍ത്തത്.

തദ്ദേശ ഭരണ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പുവെയ്ക്കാത്ത ഗവര്‍ണറുടെ നടപടിയെ മറികടക്കാന്‍ നിയമസഭയില്‍ ബില്‍ കൊണ്ടുവരാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടില്ലെങ്കിലും ബില്‍ കൊണ്ടുവരാമെന്നാണ് സര്‍ക്കാരിന് അഡ്വക്കേറ്റ് ജനറലില്‍ നിന്നും ലഭിച്ചിരിക്കുന്ന നിയമോപദേശം. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തിരിച്ചയക്കാത്ത സാഹചര്യത്തില്‍ സഭയില്‍ ബില്‍ കൊണ്ടു വരാനാകുമോ എന്നതായിരുന്നു സര്‍ക്കാരിന്റെ പ്രധാന ആശങ്ക. എന്നാല്‍ അത്തരത്തിലൊരു നിയമതടസം ഇല്ലെന്നാണ് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം. നിയമസഭയിലെ ഭൂരിപക്ഷം അനുസരിച്ച് സര്‍ക്കാരിന് ബില്‍ പാസാക്കി എടുക്കാവുന്നതാണ്.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നേരിട്ടും രണ്ട് തവണ രേഖാമൂലവും നല്‍കിയ വിശദീകരണം തള്ളിയാണ് വാര്‍ഡ് പുനര്‍വിഭജന ഓര്‍ഡിനന്‍സിനെ ഗവര്‍ണര്‍ എതിര്‍ത്തത്. എതിര്‍പ്പ് ഗവര്‍ണര്‍ പരസ്യമാക്കുക കൂടി ചെയ്തതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായി. ഈ അസാധാരമായ പ്രതിസന്ധിയെ മറികടക്കാനാണ് സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയത്.

അതേ സമയം ബില്ലിന്മേല്‍ ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാടും നിര്‍ണായകമാണ്. നിയമസഭ ബില്‍ പാസാക്കിയാലും നിയമമാകണമെങ്കില്‍ ഗവര്‍ണറുടെ ഒപ്പ് കൂടിയേ തീരു. ബില്‍ വീണ്ടും വേണമെങ്കില്‍ തിരിച്ചയക്കുകയോ നിയമപ്രശ്‌നം ചൂണ്ടിക്കാട്ടി രാഷ്ട്രപത്രിയുടെ പരിഗണനക്ക് അയക്കുകയോ ചെയ്യാനും ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. 

 




കൂടുതല്‍വാര്‍ത്തകള്‍.