CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 55 Seconds Ago
Breaking Now

ഗാന്ധി സ്മൃതി ഗാലറിയില്‍ നിന്ന് ഗാന്ധിജി വെടിയേറ്റു വീണ ദൃശ്യങ്ങള്‍ നീക്കി ; ചരിത്രം മായ്ക്കാനെന്ന് തുഷാര്‍ഗാന്ധി

ചിത്രങ്ങള്‍ നിറം മങ്ങിയതിനാലാണ് മാറ്റിയതെന്നും ഡിജിറ്റല്‍ ദൃശ്യങ്ങളിലുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

മഹാത്മാഗാന്ധി വെടിയേറ്റു വീണ നിമിഷങ്ങളിലെ ചിത്രം ഗാന്ധി സ്മൃതിയിലെ ചുമരുകളില്‍ ഇനിയില്ല. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ഡിജിറ്റലൈസേഷനെ തുടര്‍ന്ന് ആ ചരിത്ര ദൃശ്യങ്ങള്‍ മറഞ്ഞപ്പോള്‍ ഡല്‍ഹി തീസ് ജനുവരി മാര്‍ഗിലെ ബിര്‍ള ഹൗസ് എന്നറിയപ്പെടുന്ന ഗാന്ധി സ്മൃതിയ്ക്ക് പൂര്‍ണ്ണതയില്ലാതായി.

ഗാന്ധി വധത്തിന്റെ ചരിത്രം മായ്ച്ചുകളയാനാണ് ഈ ശ്രമമെന്ന് ആരോപിച്ച് മഹാത്മാഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ഗാന്ധി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ചിത്രങ്ങള്‍ നീക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സാസംകാരിക മന്ത്രാലയത്തിന് കീഴിലുള്ള ഗാന്ധി സ്മൃതിയുടെ ചെയര്‍മാന്‍ പ്രധാനമന്ത്രിയാണ്. എന്നാല്‍ തുഷാര്‍ ഗാന്ധിയുടെ ആരോപണം സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ തള്ളി. ചിത്രങ്ങള്‍ നിറം മങ്ങിയതിനാലാണ് മാറ്റിയതെന്നും ഡിജിറ്റല്‍ ദൃശ്യങ്ങളിലുണ്ടെന്നും മന്ത്രി വിശദീകരിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.