CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 19 Minutes 5 Seconds Ago
Breaking Now

പൗരത്വ നിയമത്തില്‍ പ്രധാനമന്ത്രിയും അമിത് ഷായും തമ്മില്‍ അഭിപ്രായ വ്യത്യാസം ; അനുഭവിക്കുന്നത് രാജ്യമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി

സത്യത്തില്‍ ആരാണ് നുണ പറയുന്നത് ? ഭൂപേഷ് ഭാഗല്‍ ചോദിച്ചു.

പൗരത്വ ഭേദഗതി നിയമത്തിലും എന്‍.ആര്‍.സിയിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അഭ്യന്തരമന്ത്രി അമിത് ഷായും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍. ഇവരുടെ അഭിപ്രായ വ്യത്യാസം കാരണം രാജ്യമാണ് അനുഭവിക്കുന്നതെന്നും ഭൂപേഷ് ഭാഗല്‍ കൂട്ടിച്ചേര്‍ത്തു. അമിത് ഷാ പറയുന്നത് പൗരത്വ നിയമവും എന്‍.ആര്‍.സിയും എന്‍.പി.ആറും തുടര്‍ച്ചയാണെന്നാണ്. എന്നാല്‍ മോദി പറയുന്നത് എന്‍.ആര്‍.സി നടപ്പാക്കുകയില്ലെന്ന്. സത്യത്തില്‍ ആരാണ് നുണ പറയുന്നത് ? ഭൂപേഷ് ഭാഗല്‍ ചോദിച്ചു.

രണ്ട് നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം മൂലം അനുഭവിക്കുന്നത് രാജ്യമാണ്. കേന്ദ്രം രാജ്യത്തെ ജനങ്ങളെ വിഭജിക്കുകയാണ്. ആദ്യത്തെ അഞ്ച് വര്‍ഷം നോട്ട് നിരോധനവും ജി.എസ്.ടിയും മോദി നടപ്പിലാക്കി. അവസാനത്തെ ഏഴ്എട്ട് മാസത്തെ തീരുമാനം എടുത്തത് അമിത്ഷായാണ്. ആള്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതും പൗരത്വ നിയമവും നടപ്പിലാക്കിയതും എന്‍.പി.ആര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതും അമിത്ഷായാണെന്നും ഭൂപേഷ് ഭാഗല്‍ പറഞ്ഞു.പുല്‍വാമ ആക്രമണത്തിലും അദ്ദേഹം കേന്ദ്രത്തിനെതിരെ തുറന്നടിച്ചു. പുല്‍വാമയില്‍ സി.ആര്‍.പി.എഫ് വാഹന വ്യൂഹത്തിനെതിരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.