CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 54 Minutes 25 Seconds Ago
Breaking Now

യെമനില്‍ സൈനീക ക്യാമ്പിന് നേരെ മിസൈല്‍ ആക്രമണം ; 60 പേര്‍ കൊല്ലപ്പെട്ടു

ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്ന് സൗദി ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

യെമനില്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. നിരവധിയാളുകള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരാണ് ആക്രമണം നടത്തിയതെന്ന് സൗദി ടെലിവിഷന്‍ അല്‍ എഖ്ബറിയ റിപ്പോര്‍ട്ട് ചെയ്!തു. എന്നാല്‍ ഹൂതികള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ശനിയാഴ്!ച രാത്രിയാണ് യെമനില മരിബിലുള്ള സൈനിക ക്യാമ്പിന് നേരെ ആക്രമണം നടന്നത്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്ന് സൗദി ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

2014ലാണ് യെമന്‍ സര്‍ക്കാരിനെ അട്ടിമറിച്ച് തലസ്ഥാനമായ സനായുടെ നിയന്ത്രണം ഹൂതി വിമതര്‍ പിടിച്ചെടുത്തത്. യെമനില്‍ വടക്കന്‍ പ്രദേശത്തിന്റെ നിയന്ത്രണവും ഏതാണ്ട് പൂര്‍ണമായി ഹൂതികള്‍ക്കായിരുന്നു. 2015ല്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യ സേന ഹൂതികളെ പരാജയപ്പെടുത്തി യെമന്‍ പ്രസിഡന്റ് അബ്ദു റബ്ബ് മന്‍സൂര്‍ ഹാദി സര്‍ക്കാരിന്റെ ഭരണം പുനസ്ഥാപിച്ചു. സനാ ഉള്‍പ്പെടെ യെമനിലെ ഒട്ടേറെ നഗരങ്ങള്‍ ഇപ്പോഴും ഹൂതികളുടെ നിയന്ത്രണത്തിലാണ്. മന്‍സൂര്‍ ഹാദി സര്‍ക്കാരിന്റെ ആസ്ഥാനം തുറമുഖ നഗരമായ എയ്ഡനിലാണ്.

അതേസമയം, ഇറാന്റെ കളിപ്പാവയാണെന്ന ആക്ഷേപം ഹൂതികള്‍ ആവര്‍ത്തിച്ച് നിരസിക്കുന്നുണ്ട്. യെമനിലെ അഴിമതി ഭരണത്തിനും സര്‍ക്കാരിന്റെ മനുഷ്യാവകാശ ലംഘനത്തിനുമെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നാണ് അവര്‍ അവകാശപ്പെടുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.