CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 51 Minutes 31 Seconds Ago
Breaking Now

മലയാളി പ്രവാസി വ്യവസായി സി സി തമ്പി ഡല്‍ഹിയില്‍ അറസ്റ്റില്‍ ; കോടികളുടെ ഇടപാടില്‍ ചട്ടലംഘനം: റോബര്‍ട്ട് വാദ്രയുമായും ബന്ധം

കേരളത്തില്‍ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ തമ്പിക്കെതിരെ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുന്നുണ്ട്.

മലയാളി പ്രവാസി വ്യവസായി സി.സി തമ്പി ഡല്‍ഹിയില്‍ അറസ്റ്റില്‍. വിദേശ നാണയ ചട്ടലംഘനത്തിന്റ പേരിലാണ് അറസ്റ്റ്. 1000 കോടി രൂപയുടെ ഇടപാടില്‍ ചട്ടലംഘനങ്ങള്‍ നടത്തിയെന്നാണ് ആരോപണം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് തമ്പിയെ അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തിയാണ് തമ്പിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് തമ്പിയെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയത്. 2017ലാണ് അദ്ദേഹത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കേരളത്തില്‍ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ തമ്പിക്കെതിരെ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ 2017ല്‍ ഇ.ഡി കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരുന്നു. ദുബായ് കേന്ദ്രീകരിച്ചാണ് തമ്പിയുടെ ബിസിനസുകള്‍. നേരത്തെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുമായുള്ള ബന്ധത്തിന്റെ പേരിലും എന്‍ഫോഴ്‌സ്‌മെന്റ് തമ്പിയെ ചോദ്യം ചെയ്തിരുന്നു.വാദ്ര, ഒളിവിലുള്ള ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരി എന്നിവരുമായി തമ്പിക്കു ബന്ധമുണ്ടെന്നു നേരത്തേ ആരോപണമുണ്ടായിരുന്നു. ഇക്കാര്യത്തിലും തമ്പി ഹാജരാകണമെന്ന് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി ഇയാളെ തിങ്കളാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

 

 




കൂടുതല്‍വാര്‍ത്തകള്‍.