CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 15 Seconds Ago
Breaking Now

നിര്‍ഭയ കേസ് ; പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന പവന്‍ ഗുപ്തയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

ഡല്‍ഹി കൂട്ടബലാത്സംഗം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നാണ് പവന്‍ ഗുപ്തക്ക് വേണ്ടി അഭിഭാഷകന്‍ വാദിച്ചത്.

നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ പവന്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കൃത്യം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പവന്റെ പ്രായം കണക്കാക്കിയത് ജനന സര്‍ട്ടിഫിക്കറ്റ് ആധാരമാക്കിയാണെന്ന സോളിസിറ്റര്‍ ജനറലിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ഇതേ വാദമുന്നയിച്ച് പവന്‍ ഗുപ്ത ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഈ വാദം തള്ളുകയായിരുന്നു. ഇയാളുള്‍പ്പടെ കേസിലെ നാല് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാന്‍ ഡല്‍ഹി തീസ് ഹസാരി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ഡല്‍ഹി കൂട്ടബലാത്സംഗം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നാണ് പവന്‍ ഗുപ്തക്ക് വേണ്ടി അഭിഭാഷകന്‍ വാദിച്ചത്. പവന്റെ കാര്യത്തില്‍ നീതിപൂര്‍വമായ വിചാരണ നടന്നില്ലെന്നും അഭിഭാഷകന്‍ എ പി സിംഗ് പറഞ്ഞു. കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ജനന രേഖകള്‍ ഡല്‍ഹി പോലീസ് മറച്ചു വെച്ചു. മാധ്യമ വിചാരണ നടന്നുവെന്നും എ പി സിംഗ് പറഞ്ഞു.

തങ്ങള്‍ തന്നെ ഇക്കാര്യങ്ങള്‍ നിരവധി തവണ കേട്ടിട്ടുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതിയിലും കീഴ് കോടതികളിലും ഇതേ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാണ് വാദിച്ചതെന്നും പുതുതായി ഒന്നുമില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.