CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 49 Minutes 15 Seconds Ago
Breaking Now

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ; റോബര്‍ട്ട് വധ്രയ്ക്കു മേലുള്ള കുരുക്ക് മുറുകുന്നു

റോബര്‍ട്ട് വാധ്രയും ഹോളിഡേ ഗ്രൂപ്പ് ഉടമ സി സി തമ്പിയുമായുള്ള ബന്ധം 2005 മുതലുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റോബര്‍ട്ട് വധ്രയ്ക്ക് മേല്‍ കുരുക്കാകുന്നു. അറസ്റ്റിലായ പ്രവാസി വ്യവസായി സി സി തമ്പിയും വധ്രയുടെ അടുപ്പക്കാരുമായി നടത്തിയ ഇടപാടുകളെ കൂടുതല്‍ തെളിവ് ലഭിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. വധ്രയുടെ കമ്പനിയില്‍ ഡയറക്ടറായിരുന്ന ഹര്‍ബന്‍സ് ലാലും സഹായി മഹേഷ് നാഗറുമായും സി സി തമ്പി നടത്തിയ ഭൂമിയിടപാടുകളുടെ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ശേഖരിച്ചു.

റോബര്‍ട്ട് വാധ്രയും ഹോളിഡേ ഗ്രൂപ്പ് ഉടമ സി സി തമ്പിയുമായുള്ള ബന്ധം 2005 മുതലുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ഫരീദാബാദിലെ ആമിപൂര്‍ ഗ്രാമത്തില്‍ വധ്രയുടെ സഹായി മഹേഷ് നാഗറിനുണ്ടായ ഭൂമി 2005ല്‍ സി സി തമ്പി വാങ്ങിയതായി ഇ ഡിയ്ക്ക് തെളിവ് ലഭിച്ചു. വധ്രയുടെ ഉടമസ്ഥതയിലുള്ള റിയല്‍ എര്‍ത്ത് എസ്റ്റേറ്റ്‌സില്‍ ഡയറക്ടറായിരുന്ന ഹര്‍ബന്‍സ് ലാലുമായി തമ്പി നടത്തിയ ഇടപാടുകളും ഇ ഡി പരിശോധിച്ചു. 2005-2006 ല്‍ മൂന്ന് ഇടപാടുകളിലായി ഹര്‍ബന്‍സ് വാങ്ങിയ 42 ഏക്കര്‍ ഭൂമി മൂന്നുമാസത്തിന് ശേഷം അതേ വിലയ്ക്ക് വാധ്രയ്ക്ക് വിറ്റു. പിന്നീട് 2010 ല്‍ ഇതേ ഭൂമി വന്‍ ലാഭത്തില്‍ റോബര്‍ട്ട് വാധ്ര ഹര്‍ബന്‍സിന് മറിച്ചുവിറ്റതായി ഇ ഡി കണ്ടെത്തി. ഇതില്‍ 32 ലക്ഷത്തി നാല്‍പതിനായിരം രൂപയ്ക്ക് വാങ്ങിയ പന്ത്രണ്ട് ഏക്കര്‍ മറിച്ചു വിറ്റാണ് 95 ലക്ഷം രൂപയ്ക്കാണ്. 54 ലക്ഷം രൂപയ്ക്ക് വാങ്ങിയ 20 ഏക്കര്‍ ഒരു കോടി 55 ലക്ഷം രൂപയ്ക്കും 26 ലക്ഷത്തി അമ്പതിനായിരം രൂപയ്ക്ക് വാങ്ങിയ പത്തു ഏക്കര്‍ ഭൂമി അമ്പതു ലക്ഷം രൂപയ്ക്കും ഹര്‍ബന്‍സ് ലാല്‍ വാങ്ങി.

ബാങ്കില്‍ ആവശ്യത്തിന് പണമില്ലാത്ത സമയത്തണ് ഹര്‍ബന്‍സ് ഈ ഭൂമി വാങ്ങിയത്. ഹര്‍ബന്‍സിന് സി സി തമ്പി അമ്പതു കോടി രൂപ നല്‍കിയിരുന്നുവെന്നും ഇതുപയോഗിച്ചാണ് ഇടപാടുകള്‍ നടന്നതെന്നുമാണ് ഇ ഡിയുടെ വിലയിരുത്തല്‍.




കൂടുതല്‍വാര്‍ത്തകള്‍.