CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 31 Minutes 1 Seconds Ago
Breaking Now

പ്രഭാഷണ പരമ്പരയുമായി എസ്സന്‍സ് വീണ്ടും; റിഫ്‌ലെക്ഷന്‍ 20 മാര്‍ച്ച് 7 നു താലയിൽ

ശാസ്ത്രാഭിരുചി, മാനവികത, സ്വതന്ത്ര ചിന്ത എന്നിവ പ്രചരിപ്പിക്കുന്നതിന് ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന എസന്‍സ് അയര്‍ലണ്ട് വീണ്ടും ഒരിക്കല്‍ കൂടി പ്രഭാഷണ പരമ്പരയുമായി നിങ്ങളുടെ മുന്‍പിലേക്ക് എത്തുകയാണ്.

മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ പുതിയ ഒരു സംഘടനയാണ് 'എസന്‍സ് അയര്‍ലന്‍ഡ് ' എങ്കിലും ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ വ്യത്യസ്തങ്ങളായ വിവിധ പരിപാടികളും, ശാസ്ത്രാവബോധം വളര്‍ത്തുന്ന സെമിനാറുകളും ഒക്കെയായി ഐറിഷ് മലയാളികളുടെ ബൗദ്ധിക മണ്ഡലത്തില്‍ ഇതിനോടകം സ്ഥാനം പിടിച്ചിട്ടുണ്ട്.

അടുത്തനാളില്‍ നടത്തിയിരുന്ന 'ക്യൂരിയോസിറ്റി' എന്ന പരിപാടി വരും തലമുറയില്‍ ശാസ്ത്രാവബോധം വളര്‍ത്തുന്നതിന് എത്രമാത്രം പങ്കുവഹിച്ചു എന്നുള്ളതിന്റെ ഒരു നേര്‍സാക്ഷ്യം കൂടിയാണ് 'റിഫ്‌ലക്ഷന്‍സ് 20' എന്ന പരിപാടി. ക്യൂരിയോസിറ്റിയില്‍ പങ്കെടുത്തു സമ്മാനം കരസ്ഥമാക്കിയ കാര്‍ത്തിക് ശ്രീകാന്ത് എന്ന 13 വയസുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥി 'Consumerism and climate change ' എന്ന വളരെ ഗഹനമായ ഒരു ശാസ്ത്ര വിഷയം അവതരിപ്പിക്കുന്നു എന്നത് വളരെ ജിജ്ഞാസയോടു കൂടിയാണ് ആളുകള്‍ കാത്തിരിക്കുന്നത്.

കൂടാതെ, ഡോ. സിതാര പവിത്രന്‍ '3ഡി പ്രിന്റിംഗ് ടെക്‌നോളജി', ഡോ. സുചിത്ര 'ഡിസ്ലക്‌സിയ', ജോസ് ജോസഫ് 'മിഴികള്‍ ഉയര്‍ത്തുവിന്‍', അക്‌സ 'കേജ്ഡ്' (കൂട്ടിലടയ്ക്കപ്പെട്ടവര്‍), ബിനു ഡാനിയേല്‍ ' മരണമെത്തുന്ന നേരത്ത്' എന്നി വിഷയങ്ങളിലും പ്രഭാഷണങ്ങള്‍ അവതരിപ്പിക്കും.

ഈ പരിപാടിയില്‍ പങ്കെടുക്കുവാന്‍ എല്ലാവരെയും ഹാര്‍ദവമായി ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യം ആയിരിക്കും.

മനുഷ്യനെ ഒരു സാമൂഹ്യജീവി ആക്കിയതില്‍ പ്രധാന പങ്കു വഹിക്കുന്നത് നമ്മുടെ മസ്തിഷ്‌കത്തിലെ ദര്‍പ്പണ നാഡീകോശങ്ങള്‍ ആണ് (Mirror Neurons). ഒരു പ്രവര്‍ത്തി മറ്റൊരാള്‍ ചെയ്യുമ്പോഴോ അല്ലെങ്കില്‍ അതിന്റെ ഫലം മറ്റൊരാള്‍ അനുഭവിക്കേണ്ടിവരുമ്പോഴോ നമുക്ക് തന്നെ തോന്നുന്ന ഒരു തന്മയീഭാവം സൃഷ്ടിക്കുന്നത് മിറര്‍ ന്യൂറോണുകള്‍ ആണ്. മുറിവേറ്റ കിടക്കുന്ന ഒരു മനുഷ്യനെ കാണുമ്പോള്‍ അതില്‍ നമ്മള്‍ നമ്മളെ തന്നെ കാണുന്നു അഥവാ നമ്മുടെ ഒരു റിഫ്‌ലക്ഷന്‍ മറ്റൊരാളില്‍ കാണുന്നു എന്നത് മനുഷ്യസഹജമായ സ്വഭാവമാണ്. ഈ സ്വഭാവം വ്യത്യസ്ത മനുഷ്യരില്‍ കൂടിയും കുറഞ്ഞുമിരിക്കും.

ഗോത്ര കാലഘട്ടങ്ങളില്‍ ഇത് സ്വന്തം ഗോത്രത്തോട് മാത്രം തോന്നിച്ചിരുന്ന ഒരു വികാരം ആയിരുന്നുവെങ്കില്‍ ഇന്ന് തായ്‌ലന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട, ഇന്നേവരെ കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത, ഒരു മനുഷ്യനോട് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെയുള്ള മറ്റൊരു രാജ്യത്തെ മനുഷ്യന് പോലും തോന്നുന്ന ഒരു വികാരമാണ്. ഒരു മത ഗ്രന്ഥങ്ങളിലും എഴുതിയത് കൊണ്ട് മനുഷ്യനെ തോന്നുന്നതല്ല ഇത്. ഹോമോസാപ്പിയന്‍സ് സാപ്പിയന്‍സ് എന്ന ജീവിവര്‍ഗ്ഗം അതിന്റെ പരിണാമത്തിലൂടെ നേടിയെടുത്തതാണ്.

മാനവികതയുടെയും ശാസ്ത്രചിന്തയുടേയും 'Reflection' ആകാന്‍ എസന്‍സ് അയര്‍ലന്‍ഡ് അവതരിപ്പിക്കുന്നു. 'Reflections 20'. Scientology auditoriumത്തില്‍ March 7 ശനിയാഴ്ച വൈകുന്നേരം 4.30 മുതല്‍ 9.30 വരെയാണ് ഈ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്.

എല്ലാവര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്കും എസ്സന്‍സ് അയര്‍ലണ്ടില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനും താഴെയുള്ള ഏതെങ്കിലും നമ്പറുകളില്‍ ബന്ധപ്പെടുക.

ഭാവിയിലും എസന്‍സ് അയര്‍ലണ്ട് ഇത്തരം പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്നതാണ് .അതില്‍ ശാസ്ത്രീയത, സ്വതന്ത്രചിന്ത, മാനവികത എന്നീ വിഷയങ്ങളില്‍ അധികരിച്ച് നിങ്ങള്‍ക്കോ നിങ്ങളുടെ കുട്ടികള്‍ക്കോ പ്രഭാഷണം നടത്താന്‍ ആഗ്രഹമുണ്ടെങ്കില്‍ എസ്സന്‍സ് അയര്‍ലന്‍ഡ് മായി ബന്ധപ്പെടുക.

 

 

087 9289885

087 2263917

 

 

 




കൂടുതല്‍വാര്‍ത്തകള്‍.