മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തിന് നേരെ സൈബര്‍ ആക്രമണം. 'വിത്ത് മൈ ലിറ്റില്‍ ഫ്രണ്ട്' എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. താരത്തിനൊപ്പമുള്ള കുട്ടിക്കുറമ്പനൊപ്പം ചിത്രത്തിന് പിന്‍വശത്ത് കാണുന്ന ആനക്കൊമ്പിലാണ് ആരാധകരുടെ കണ്ണുടക്കിയത്.
'ആനക്കൊമ്പ് നിറംമങ്ങി ഏട്ടാ, പോളീഷ് ചെയ്തു വച്ചൂടെ?' എന്നാണ് ചില ആരാധകരുടെ കമന്റുകള്‍. മോഹന്‍ലാലിന്റെ ആനക്കൊമ്പ് കേസാണ് ആരാധകര്‍ ഇവിടെ ചൂണ്ടിക്കാട്ടുന്നത്. ലാലേട്ടന്റെ കൈയ്യുടെ ഒടിവ് പൂര്‍ണമായും ഭേദമായോ എന്നും അതോ ഇത് പഴയ ചിത്രമാണോ എന്നുമാണ് ആരാധകരുടെ സംശയം.
കൂടെ നില്‍ക്കുന്നത് നടി മീനയുടെ മകളാണോ എന്ന സംശയവും ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. സില്‍ക്ക് ഷര്‍ട്ടും കസവ് മുണ്ടും അണിഞ്ഞ താരത്തിനൊപ്പമുള്ള കുട്ടിയും കസവ് മുണ്ടാണ് അണിഞ്ഞിരിക്കുന്നത്.