CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 48 Seconds Ago
Breaking Now

പൃഥ്വിരാജിനെ പറ്റി ലാല്‍ അന്ന് ആ അപൂര്‍വ്വ കോംപ്ലിമെന്റ് പറഞ്ഞു ; സംവിധായകന്‍ രഞ്ജിത്ത്

അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ പൃഥ്വിരാജും രഞ്ജിത്തും അപ്പന്റെയും മകന്റെയും റോളില്‍ എത്തുകയാണ്. സ്വര്‍ണത്തളികയില്‍ സംവിധാനപ്പട്ടം കിട്ടിയ ഇങ്ങനെയൊരാള്‍ വേറെയുണ്ടാവില്ലെന്നാണ് പൃഥ്വിരാജിനെ കുറിച്ച് രഞ്ജിത്ത് പറയുന്നത്.

'രാജു സംവിധാനത്തിലേക്കിറങ്ങിയപ്പോള്‍ അവന് ലഭിച്ചത് വില കൂടിയ താരവും ബാനറുമെല്ലാമാണ്. അല്ലെങ്കില്‍ അവര്‍ രാജുവിനെ തേടി പോകുകയായിരുന്നു. സിനിമയിലിന്നും സജീവമായി നില്‍ക്കുന്ന സത്യേട്ടനോടോ ജോഷിയേട്ടനോടോ ചോദിച്ചാല്‍ മതി. അവര്‍ക്കെല്ലാം പറയാനുള്ള, അവരെല്ലാം അനുഭവിച്ച പ്രയാസങ്ങളൊന്നും തന്നെ രാജുവിനുണ്ടായിട്ടില്ല. സ്വര്‍ണത്തളികയില്‍ സംവിധാനപ്പട്ടം കിട്ടിയ ഇങ്ങനെയൊരാള്‍ വേറെയുണ്ടാവില്ല. ലൂസിഫറിന്റെ ഒരു മെയിന്‍ ഷെഡ്യൂള്‍ ചിത്രീകരണം കഴിഞ്ഞ ശേഷം ഞാന്‍ ലാലിനെ കാണ്ടിരുന്നു. അന്ന് ലാല്‍ പറഞ്ഞത് രാജു നന്നായി എടുക്കുന്നുണ്ട് എന്നാണ്. അപൂര്‍വമായി മാത്രമേ ലാലില്‍ നിന്നും അത്തരം കോംപ്ലിമെന്റുകള്‍ പുറത്തുവരാറുള്ളൂ. അതിന്റെ തെളിച്ചം, വെളിച്ചം ലാലിന്റെയും മുഖത്തുണ്ടായിരുന്നു.' ഒരു അഭിമുഖത്തില്‍ രഞ്ജിത്ത് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.