CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 15 Minutes 4 Seconds Ago
Breaking Now

പൗരത്വ പ്രക്ഷോഭത്തിനിടെ പൊലീസ് നടപടി; യു പി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

അക്രമങ്ങള്‍ക്കും പൊലീസ് അടിച്ചമര്‍ത്തലിനും എതിരെ വന്ന ഏഴ് ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡിസംബറില്‍ സംസ്ഥാനത്ത് നടന്ന അക്രമത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ നടപടിയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് അലഹബാദ് ഹൈക്കോടതി.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമങ്ങള്‍ക്കും പൊലീസ് അടിച്ചമര്‍ത്തലിനും എതിരെ വന്ന ഏഴ് ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.

കഴിഞ്ഞ മാസം സംസ്ഥാനത്തെ പല ജില്ലകളിലും ഉണ്ടായ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ 20 ലധികം പേര്‍ മരിച്ചു. ഈ മരണങ്ങളില്‍ ഭൂരിഭാഗവും വെടിയേറ്റ പരിക്കുകള്‍ മൂലം ഉണ്ടായതാണ് എന്നാല്‍ പൊലീസ് ഇതില്‍ ഒരു വെടിവയ്പ്പിന്റെ മാത്രമേ നടത്തിയിട്ടുള്ളൂവെന്ന് വ്യക്തമാക്കിയിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.