CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 7 Minutes 50 Seconds Ago
Breaking Now

13 കാരിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് അര കിലോയിലധികം മുടിയും കാലിയായ ഷാംപൂ കവറുകളും

സ്‌കാന്‍ ചെയ്തതോടെയാണ് വയറില്‍ മുടിക്കെട്ടും മറ്റും അടിഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്.

13 കാരിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് അര കിലോയിലധികം മുടിയും കാലിയായ ഷാംപൂ കവറുകളും. കോയമ്പത്തൂരിലെ വിജിഎം ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഇവ നീക്കിയത്. ഏഴാം ക്ലാസുകാരിയായ പെണ്‍കുട്ടിക്കാണ് ശസ്ത്രക്രിയ നടത്തിയത്.

തുടര്‍ച്ചയായി വയറുവേദനയെ തുടര്‍ന്ന് കുട്ടി മാതാപിതാക്കളോട് പറയുകയായിരുന്നു. ആശുപത്രിയിലെത്തിയപ്പോള്‍ സ്‌കാന്‍ ചെയ്തതോടെയാണ് വയറില്‍ മുടിക്കെട്ടും മറ്റും അടിഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. എന്‍ഡോസ്‌കോപി വഴി ഇതു നീക്കം ചെയ്യാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. അടുത്ത ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചിരുന്ന പെണ്‍കുട്ടി മുടിയും മറ്റും കഴിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.