CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 7 Minutes 38 Seconds Ago
Breaking Now

ക്രാന്തി അയര്‍ലന്‍ഡ് ഡബ്ലിന്‍ നോര്‍ത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രളയത്തില്‍ തകര്‍ന്ന നിലമ്പൂരിന് കൈ താങ്ങായി ഫുട്‌ബോള്‍ മേള

ഡബ്ലിന്‍: ക്രാന്തി അയര്‍ലന്‍ഡ് ഡബ്ലിന്‍ നോര്‍ത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രളയത്തില്‍ തകര്‍ന്ന നിലമ്പൂരിന് കൈ താങ്ങായി ഫുട്‌ബോള്‍ മേള നടത്തുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ നിലമ്പൂരിലെ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയുടെ ധനശേഖരണാര്‍ത്ഥം നടത്തുന്ന ഏകദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അയര്‍ലണ്ടിലെ വിവിധ ടീമുകള്‍ പങ്കെടുക്കും.

രണ്ട് വിഭാഗങ്ങളായി ടീമുകള്‍ മാറ്റുരയ്ക്കുന്ന മേള  മാര്‍ച്ച് 14  ന് (ശനിയാഴ്ച) ഡബ്ലിന്‍ എയര്‍പോര്‍ട്ടിനു സമീപം ഉള്ള സോക്കര്‍ ഡോമിലാണ്  (D09 V8X ) വേദിയാകുക. ഓള്‍ അയര്‍ലന്‍ഡ് അടിസ്ഥാനത്തില്‍ ഏത്  പ്രായക്കാര്‍ക്കും പങ്കെടുക്കാവുന്ന ഓപ്പണ്‍ വിഭാഗത്തിലും , 30 വയസിന് മുകളില്‍ ഉള്ളവരുടെ  വിഭാഗത്തിലും ഉള്ള ടീമുകളുടെ പ്രത്യേകം മത്സരങ്ങളാണ് നടക്കുക. രാവിലെ 10:30  ന് ഉത്ഘാടനവും തുടര്‍ന്ന് വാശിയേറിയ മത്സരങ്ങള്‍ 3 ഇന്‍ഡോര്‍ പിച്ചുകളിലായി നടക്കും. മേളയോട് അനുബന്ധിച്ചു  ഇന്ത്യന്‍ ഫുഡ് ഫെസ്റ്റും , റാഫിള്‍ നറുക്കെടുപ്പും ഉണ്ടാകും.മേളയുടെ  മുഴുവന്‍ ലാഭവും റീ ബില്‍ഡ് നിലബൂര്‍ പദ്ധതിക്കായി ഉപയോഗപെടുത്തും. 

  വാശിയേറിയ ഫുട്‌ബോള്‍ മത്സരങ്ങളില്‍ പങ്കെടുക്കാനും, മത്സരങ്ങള്‍ കണ്ടാസ്വദിക്കാനും ഒപ്പം പ്രളയ ദുരിതത്തില്‍ ഭവന രഹിതരായവര്‍ക്ക് ഒരു കൈ താങ്ങ് നല്‍കാനും ഉള്ള അവസരമാണിത്. 

  ടീമുകള്‍ റജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി: 28 ഫെബ്രുവരി 2020.  

 

രജിസ്റ്റര്‍ ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ക്കും : 0876521572 (ജോണ്‍),   0872658072(അനൂപ്) , 0877568242(ബേസില്‍), 0863922830 (ജീവന്‍)

Attachments area

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.