ആരാധകര്‍ ചിലപ്പോഴൊക്കെ അതിരു കടക്കാറുണ്ട്. നടന് സല്മാന് ഖാനെയും അത്തരത്തില്‍ 'പ്രകോപിപ്പിച്ച' ഒരു സംഭവമുണ്ടായി. ഗോവ എയര്‍പോര്‍ട്ടിലെത്തിയതായിരുന്നു സല്മാന്. ഒരാള്‍ താരത്തിന്റെ മുമ്പിലൂടെ നടക്കുകയാണ്. തനിക്കു പിന്നിലുള്ള ഇഷ്ടതാരത്തെയും തന്നെയും ഒരേ ഫ്രെയിമില്‍ കിട്ടാന്‍ പണിപ്പെട്ട് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയാണ്.
എന്നാല്‍ അയാളുടെ ശ്രമം വിഫലമാക്കിക്കൊണ്ട് സല്മാന് അയാളുടെ ഫോണ്‍ പിടിച്ചുവാങ്ങി നേരെ നടന്നു. ഫോണ്‍ തരാനാവശ്യപ്പെട്ട് ആരാധകന് പിന്നാലെ ചെല്ലുന്നുണ്ട്.