പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ രജനീകാന്തും ബെയര്‍ ഗ്രില്‍സിന്റെ ഡോക്യുമെന്ററി പരിപാടിയായ മാന്‍ വേഴ്സസ് വൈല്‍ഡില്‍ എത്തിയതു വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ബന്ദിപ്പൂര്‍ കാട്ടില്‍ നടന്ന ഡോക്യുമെന്ററിയുടെ ഷൂട്ടിങ്ങിനിടെ രജനികാന്തിന് പരിക്ക് പറ്റിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു. ബെയര്‍ ഗ്രില്‍സിനൊപ്പമുള്ള ചിത്രീകരണ വേളയിലാണ് രജനീകാന്തിന് പരിക്കേറ്റതെന്നാണ് സൂചന.
പരിക്ക് നിസ്സാരമാണെന്നും നടന് സുഖമായിരിക്കുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കണങ്കാലിനു നേരിയ പരിക്കും തോളിനു ചതവും പറ്റിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുചിത്രീകരണം തത്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്.
28നും 30നും ആറു മണിക്കൂര്‍ സമയമാണ് ഷൂട്ടിങ്ങിന് അനുമതി നല്‍കിയിരിക്കുന്നത്. ജനുവരി 29ന് ഷൂട്ടിങ് അനുവദിച്ചിട്ടില്ല. അനുവാദമില്ലാതെ ഡ്രോണ്‍ ഉപയോഗിക്കുന്നതിന് കര്‍ണാടക വനം വകുപ്പ് വിലക്കിയിട്ടുണ്ട്.