CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 48 Minutes 6 Seconds Ago
Breaking Now

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ മഹാരാഷ്ട്ര നിയമസഭ പ്രമേയം പാസാക്കില്ല

വ്യത്യസ്ഥമായ ഒരു കൂട്ടുകക്ഷി ഭരണമാണ് മഹാരാഷ്ട്രയില്‍ നിലനില്‍ക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

രാഷ്ട്രപതി ഒപ്പുവച്ച പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ മഹാരാഷ്ട്ര നിയമസഭയില്‍ പ്രമേയം പാസാക്കാന്‍ സാധ്യമല്ലെന്ന് ഉപ മുഖ്യമന്ത്രി അജിത് പവാര്‍. കേരളം , പഞ്ചാബ്, രാജസ്ഥാന്‍ എന്നി സ്ഥലങ്ങള്‍ എടുത്ത നിലപാട് മഹാരാഷ്ട്രയില്‍ നടപ്പാക്കാന്‍ പ്രയാസമാണ്. ഈ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ ഒരു കൂട്ടുകക്ഷി ഭരണമാണ് മഹാരാഷ്ട്രയില്‍ നിലനില്‍ക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച ശിവസേനയ്‌ക്കൊപ്പം ചേര്‍ന്നാണ് എന്‍സിപിയും കോണ്‍ഗ്രസും ഭരിക്കുന്നത്. ഈ പ്രമേയത്തിന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അനുമതി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പൗരത്വ ഭേദഗതിയെ ലോക്‌സഭയില്‍ പിന്തുണച്ച ശിവസേന രാജ്യസഭയില്‍ വോട്ടിങ് സമയത്ത് സഭയില്‍ നിന്ന് ഇറങ്ങിപോകുകയാണ് ചെയ്തത് .




കൂടുതല്‍വാര്‍ത്തകള്‍.