CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 7 Seconds Ago
Breaking Now

ചൈനയില്‍ കൊറോണ ബാധ മൂലം 132 മരണം ; 1459 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു

വൈറസ് പടരുന്ന മേഖലകളില്‍ നിന്ന് മറ്റു രാജ്യങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് ചൈന ഇപ്പോഴും വിമുഖത കാണിക്കുകയാണ്.

ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 132 ആയി. 1459 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 5974 ആയി. വൈറസ് പടരുന്ന മേഖലകളില്‍ നിന്ന് മറ്റു രാജ്യങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് ചൈന ഇപ്പോഴും വിമുഖത കാണിക്കുകയാണ്. 

അതിനിടെ ചൈനയില്‍ നിന്ന് 206 പൗരന്മാരെ ജപ്പാന്‍ ഒഴിപ്പിച്ചു. മലേഷ്യയില്‍ മൂന്നു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

ഉടന്‍ നാട്ടിലെത്താമെന്ന പ്രതീക്ഷയിലാണ് ചൈനയിലെ മലയാളി വിദ്യാര്‍ത്ഥികള്‍. തയ്യാറായി ഇരിക്കാന്‍ ഇന്ത്യന്‍ എംബസിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.