CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 6 Minutes 8 Seconds Ago
Breaking Now

ആസാദ് കാശ്മീര്‍ പതാകയുമായി ഇന്ത്യാ വിരുദ്ധ മുദ്രാവാക്യവുമായി നൂറുകണക്കിന് പേര്‍ തെരുവില്‍ ; ഹൈക്കമ്മീഷന്‍ പരിസരത്തെത്തും മുമ്പ് പോലീസ് തടഞ്ഞു

സ്ത്രീകള്‍ ഉള്‍പ്പെടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കി. കശ്മീരിന് സ്വാതന്ത്രം നല്‍കണമെന്നാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടത്

ഇന്ത്യാ വിരുദ്ധ മുദ്രാവാക്യവുമായി റിപ്പബ്ലിക് ദിനത്തില്‍ നൂറുകണക്കിന് പേര്‍ ലണ്ടന്‍ തെരുവില്‍. പാക് അനുകൂല രാഷ്ട്രീയ സംഘടനകളും ഖാലിസ്ഥാന്‍ വാദികളായ സിഖ് സംഘടനയുടേയും നേതൃത്വത്തത്തില്‍ എത്തിയ പ്രക്ഷോഭകരെ ഹൈകമ്മീഷന്‍ ഓഫീസില്‍ എത്തും മുമ്പേ പോലീസ് തടഞ്ഞു. ഇന്ത്യന്‍ ഹൈക്കമ്മീഷനു നേരെ നേരത്തെ അക്രമ പ്രകടനം ഉണഅടായതിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. പ്രതിഷേധക്കാര്‍ അക്രമം കാട്ടിയാല്‍ അംഗീകരിക്കില്ലെന്ന് മേയര്‍ സാദിഖ് ഖാനും വ്യക്തമാക്കിയിരുന്നു.

ഇന്ത്യയുടെ റിപ്പബ്ലിക് ദിനം കരിദിനമായി ആചരിക്കണമെന്നായിരുന്നു പ്രകടനക്കാരുടെ ആഹ്വാനം. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്നായി നൂറുകണക്കിന് പേര്‍ പ്രകടനത്തിനെത്തി. സ്ത്രീകള്‍ ഉള്‍പ്പെടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കി. കശ്മീരിന് സ്വാതന്ത്രം നല്‍കണമെന്നാണ് പ്രക്ഷോഭകര്‍ പറഞ്ഞത്.

മുന്‍ വര്‍ഷത്തെ പോലെ പ്രക്ഷോഭകര്‍ക്ക് എംബസി കെട്ടിടത്തിന് സമീപമെത്താനായില്ല. എംബസി നോക്കി മറുവശം നിന്ന് മുദ്രാവാക്യം വിളിച്ച ശേഷമാണ് പ്രക്ഷോഭകര്‍ പിരിഞ്ഞത്. ഒരു രീതിയിലുള്ള അക്രമവും ഉണ്ടാകില്ലെന്ന ഉറപ്പിലാണ് മാര്‍ച്ചിന് പോലീസ് അനുമതി നല്‍കിയത്. പോലീസ് നിലപാടുകള്‍ കര്‍ക്കശമാക്കിയിരുന്നു.കശ്മീരിലെ ജനങ്ങള്‍ തടവില്‍ കഴിയുമ്പോള്‍ ഇന്ത്യ റിപ്പബ്ലിക് ആഘോഷിക്കരുതെന്നായിരുന്നു ഇവര്‍ പറയുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.