CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes Ago
Breaking Now

കോതമംഗലം പള്ളി തര്‍ക്കം ; സര്‍ക്കാരിന്റെ റിവ്യൂ ഹര്‍ജി ഹൈക്കോടതി തള്ളി

ശവസംസ്‌കാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പുതിയ ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ ബാധകം ആയിരിക്കും എന്ന് ഹൈക്കോടതി വ്യക്തമാക്കി.

കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ റിവ്യു ഹര്‍ജി ഹൈക്കോടതി തള്ളി.  പള്ളി ഏറ്റെടുത്ത്  ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച റിവ്യു ഹര്‍ജിയാണ് തള്ളിയത്. ശവസംസ്‌കാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പുതിയ ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ ബാധകം ആയിരിക്കും എന്ന് ഹൈക്കോടതി വ്യക്തമാക്കി.

പള്ളിയുടെ നിയന്ത്രണം ജില്ലാ കളക്ടര്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. എന്നാല്‍ പള്ളിയും സ്വത്തും ജില്ലാ കളക്ടര്‍ ഏറ്റെടുത്ത് കൈമാറണമെന്ന് സുപ്രീം കോടതി ഉത്തരവില്‍ ഇല്ലാത്തതിനാല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമെല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. പളളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അവകാശപ്പെട്ടതാണെങ്കിലും ശവസംസ്‌കാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ ഓര്‍ഡിനന്‍സിന് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. യാക്കോബായ വിഭാഗം സമര്‍പ്പിച്ച റിവ്യു ഹര്‍ജിയും ഇതോടൊപ്പം കോടതി തള്ളിയിട്ടുണ്ട്.

ഓര്‍ത്തഡോക്‌സ് വൈദികന്‍ തോമസ് പോള്‍ റമ്പാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആയിരുന്നു പള്ളിഭരണം എത്രയും വേഗം ഏറ്റെടുത്ത് കൈമാറണമെന്നും അല്ലെങ്കില്‍ കളക്ടര്‍ നേരിട്ട് ഹാജരാകാനും ഹൈക്കോടതി ഉത്തരവിട്ടത്. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.