CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 22 Seconds Ago
Breaking Now

ഇന്ത്യാവിരുദ്ധയല്ല, പാക് അനുകൂലിയുമല്ല; കശ്മീര്‍ സന്ദര്‍ശിക്കുകയാണ് ലക്ഷ്യമെന്ന് ബ്രിട്ടീഷ് എംപി ഇസ്ലാമാബാദില്‍

ബുധനാഴ്ച യുകെ പാര്‍ലമെന്റില്‍ നിന്നുള്ള മറ്റ് എട്ട് എംപിമാര്‍ക്കൊപ്പമാണ് എബ്രഹാംസ് പാകിസ്ഥാനിലെത്തിയത്.

വിസ റദ്ദാക്കിയതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ പ്രവേശനം നിഷേധിച്ച ബ്രിട്ടീഷ് എംപി ഡെബ്ബി എബ്രഹാംസ് പാകിസ്ഥാന്‍ സന്ദര്‍ശനം ആരംഭിച്ചു. താന്‍ ഇന്ത്യവിരുദ്ധയും, പാക് അനുകൂലിയുമല്ലെന്ന് പ്രഖ്യാപിച്ച ഡെബ്ബി എബ്രഹാംസ് ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ നേരിട്ട് കാണാന്‍ മാത്രമാണ് ഉദ്ദേശിച്ചിരുന്നതെന്നും അവകാശപ്പെട്ടു. 

കശ്മീരിന്റെ പേരില്‍ ബ്രിട്ടീഷ് പാര്‍ലമെന്ററി ഗ്രൂപ്പ് ചെയര്‍ കൂടിയായ എബ്രഹാംസ് തിങ്കളാഴ്ച ഇന്ത്യയില്‍ എത്തിയിരുന്നെങ്കിലും ഇവരുടെ വിസ റദ്ദാക്കിയിരുന്നു. ഡല്‍ഹി എയര്‍പോര്‍ട്ടിലേക്ക് പ്രവേശനം നിഷേധിച്ച ഇവരെ വിസ ഇല്ലാതെ വന്നതോടെ തിരികെ അയയ്ക്കുകയും ചെയ്തു. ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത് പരിഗണിച്ചാണ് ഇവരുടെ വിസ റദ്ദാക്കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളും പറഞ്ഞു. 

ബുധനാഴ്ച യുകെ പാര്‍ലമെന്റില്‍ നിന്നുള്ള മറ്റ് എട്ട് എംപിമാര്‍ക്കൊപ്പമാണ് എബ്രഹാംസ് പാകിസ്ഥാനിലെത്തിയത്. ഇവര്‍ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയെ സന്ദര്‍ശിച്ചു. ഇതിന് ശേഷം മാധ്യമങ്ങളെ കണ്ട എബ്രഹാംസ് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചു. 

'കശ്മീര്‍ വിഷയം പരിഹരിക്കുന്നതില്‍ പാകിസ്ഥാന്‍ തുറന്ന സമീപനമാണ് പുലര്‍ത്തുന്നത്. ഞങ്ങള്‍ സ്വതന്ത്ര സംഘമാണ്, ഇന്ത്യാവിരുദ്ധരുമല്ല, പാക് അനുകൂലികളുമല്ല', എബ്രഹാംസ് വ്യക്തമാക്കി. ജമ്മു കശ്മീര്‍ സന്ദര്‍ശിക്കണമെന്ന ആവശ്യത്തില്‍ മാറ്റമില്ല, പക്ഷെ ഇന്ത്യ ഇതിന് പ്രതികരണം അറിയിച്ചിട്ടില്ല, അവര്‍ കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിന് എതിരെ സര്‍ക്കാരിന് ഔദ്യോഗികമായി കത്തയച്ച വ്യക്തിയാണ് ലേബര്‍ പാര്‍ട്ടി എംപിയായ ഡെബ്ബി എബ്രഹാംസ്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.