CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 20 Seconds Ago
Breaking Now

മഴയോട് മഴ; ഇന്ന് പെയ്യുന്നത് ഒരു മാസത്തെ മഴ; വെള്ളപ്പൊക്കം തടയാന്‍ തടയണകള്‍ സ്ഥാപിച്ച് പ്രാര്‍ത്ഥനയോടെ ബ്രിട്ടീഷുകാര്‍; ആയിരക്കണക്കിന് വീടുകളില്‍ വെള്ളംകയറി; ഡിവോണില്‍ നദിയില്‍ വീണ സ്ത്രീയെ കണ്ടെത്താനായില്ല; 300 ഇടങ്ങളില്‍ വെള്ളപ്പൊക്ക സാധ്യത

ആഴ്ചാവസാനത്തോടെ മഴ നോര്‍ത്ത് പ്രദേശങ്ങളിലേക്ക് നീങ്ങും. കംബ്രിയയും, യോര്‍ക്ക്ഷയറുമാണ് ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുക

ഒരു മാസം കൊണ്ട് പെയ്യേണ്ട മഴ ഒരൊറ്റ ദിവസത്തില്‍ പെയ്തിറങ്ങുമ്പോള്‍ ബ്രിട്ടനിലെ വിവിധ നദികള്‍ കരകവിയല്‍ ഭീഷണിയില്‍. ഇതിന് പുറമെ കൂടുതല്‍ കാറ്റും, ചുഴലിക്കാറ്റും, ഇടിമിന്നലും, മഞ്ഞും ഈ ആഴ്ച പ്രതീക്ഷിക്കാം. ഇതിനിടെ ഒരു 87-കാരിയെ വെള്ളം നിറഞ്ഞ നദിയില്‍ വീണ് കാണാതായി. ഡെന്നീസ് കൊടുങ്കാറ്റില്‍ അഞ്ച് ദിവസം കൊണ്ട് ആറാമത്തെ മരണം നടന്നതായാണ് വ്യക്തമാകുന്നത്. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളില്‍ കൂടുതല്‍ മഴ പ്രവചിക്കുന്നത് ആശങ്കയാകുകയാണ്. 

ഡിവോണ്‍ ടിവേര്‍ട്ടണ്‍ സ്വദേശിനി ജീന്‍ ഡിസ്‌നിയാണ് എക്‌സെ നദിയില്‍ വീണത്. പോലീസ് തെരച്ചില്‍ തുടരുകയാണ്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലേക്ക് പോകരുതെന്ന് പ്രദേശവാസികളോട് പോലീസ് അഭ്യര്‍ത്ഥിച്ചു. ഡെന്നീസ് കൊടുങ്കാറ്റ് വീശിയടിച്ച 48 മണിക്കൂറില്‍ ബ്രിട്ടനിലെ ഡസന്‍ കണക്കിന് പട്ടണങ്ങളിലും, ഗ്രാമങ്ങളിലും വെള്ളപ്പൊക്കം നാശം വിതയ്ക്കുകയാണ്. ഇതോടെ കോബ്രാ യോഗം വിളിച്ചുചേര്‍ക്കാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് മേല്‍ സമ്മര്‍ദമേറുകയാണ്. 

കനത്ത മഴ മൂലം റെയില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് നേരിടുമെന്നാണ് മുന്നറിയിപ്പ്. കംബ്രിയ, ലങ്കാഷയര്‍ എന്നിവിടങ്ങളില്‍ ട്രെയിന്‍ സ്പീഡുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിന് പുറമെ മണ്ണിടിച്ചിലിനും, വെള്ളപ്പൊക്കത്തിനും സാധ്യത ഏറുകയാണ്. 1500ഓളം കെട്ടിടങ്ങളിലാണ് വെള്ളം മുങ്ങിയത്, ഇതോടെ ആയിരക്കണക്കിന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. അടുത്ത ദിവസങ്ങളില്‍ നോര്‍ത്ത് വെയില്‍സില്‍ 4 ഇഞ്ച് വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. 

ആഴ്ചാവസാനത്തോടെ മഴ നോര്‍ത്ത് പ്രദേശങ്ങളിലേക്ക് നീങ്ങും. കംബ്രിയയും, യോര്‍ക്ക്ഷയറുമാണ് ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുക. വൈ, സെവേണ്‍ നദികള്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ഉയര്‍ന്ന നിലയില്‍ ഒഴുകുന്നത് തുടരും. ഇംഗ്ലണ്ടില്‍ 300ലേറെ വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് നിലനില്‍ക്കുന്നത്. ആറ് ഇടങ്ങളില്‍ ജീവന് അപകട സാധ്യതയും കല്‍പ്പിക്കപ്പെടുന്നു. സൗത്ത് വെയില്‍സ്, ഹെറെഫോര്‍ഡ്ഷയര്‍, വോര്‍സ്റ്റര്‍ഷയര്‍, ഷ്രോപ്ഷയര്‍ എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കത്തിന്റെ പ്രത്യാഘാതം പ്രധാനമായി അനുഭവിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.