CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 11 Minutes 21 Seconds Ago
Breaking Now

യുകെയുടെ പുതിയ പോയിന്റ് ബേസ്ഡ് സിസ്റ്റം 2021 ജനുവരി മുതല്‍; കേരളത്തില്‍ നിന്നും യുകെയില്‍ ജോലി ചെയ്യാന്‍ കൊതിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയെന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍; യോഗ്യരായ മലയാളി നഴ്‌സുമാര്‍ ഒഴുകിയെത്തുമോ?

എന്‍എച്ച്എസ് വിസയ്ക്ക് ഫാസ്റ്റ് ട്രാക്ക് സംവിധാനമാണ് ഏര്‍പ്പെടുത്തുക

2021 ജനുവരി മുതല്‍ പുതിയ പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സിസ്റ്റം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് യുകെ. കുടിയേറ്റക്കാരുടെ സ്വതന്ത്ര്യ യാത്രക്ക് അന്ത്യം കുറിയ്ക്കുന്ന സിസ്റ്റം ഇന്ത്യക്കാര്‍ക്ക് അവസരമായി മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ എല്ലാ രാജ്യങ്ങളും കൂട്ടിച്ചേര്‍ത്ത് നേടുന്നതിനേക്കാള്‍ കൂടുതല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ വിസകളാണ് യുകെയില്‍ നിന്നും ഇന്ത്യന്‍ പൗരന്‍മാര്‍ നേടുന്നത്, കഴിഞ്ഞ വര്‍ഷം അനുവദിച്ച ടിയര്‍ 2 വിസകളില്‍ 52% ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചത്. 

2019ല്‍ അരമില്ല്യണ്‍ വിസിറ്റ് വിസകളാണ് ഇന്ത്യക്കാര്‍ക്ക് അനുവദിച്ചത്. ടിയര്‍ 4 സ്റ്റുഡന്റ് വിസകളുടെ എണ്ണവും കഴിഞ്ഞ വര്‍ഷം 63% ആയി വര്‍ദ്ധിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളില്‍ നിന്നും മികവേറിയവരെ യുകെയില്‍ എത്തിക്കുമെന്ന് ഉറപ്പാക്കാന്‍ കഴിയുന്ന പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സിസ്റ്റമാണ് യുകെ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ ആവിഷ്‌കരിക്കുന്നതെന്ന് വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി. 

30,000 പൗണ്ട് അടിസ്ഥാന ശമ്പളം വേണമെന്ന കരടില്‍ നിന്നും പിന്‍വാങ്ങി 25600 പൗണ്ട് ശമ്പളവും, പ്രത്യേക സ്‌കില്ലും, പ്രൊഫഷനും, യോഗ്യതകളും അനുസരിച്ച് പോയിന്റ് പരിഗണിച്ചാണ് ഇനി വിസ അനുവദിക്കുക. കേരളത്തില്‍ നിന്നുള്ളവര്‍ക്കും, കര്‍ണ്ണാടകക്കാര്‍ക്കും ഈ വാര്‍ത്ത സുപ്രധാനമാണെന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ (കര്‍ണ്ണാടക & കേരള) ജെറെമി പില്‍മോര്‍ ബെഡ്‌ഫോര്‍ഡ് പറഞ്ഞു. 

'പുതിയ പ്രഖ്യാപനം ഇന്ത്യന്‍ അപേക്ഷകര്‍ക്ക് കളിക്കാനുള്ള സ്ഥലം അനുവദിക്കുകയാണ്. മികച്ച സ്‌കില്ലും, യോഗ്യതയും ഉള്ളവര്‍ ഇന്ത്യയില്‍ നിരവധിയാണ്. ഈ വാര്‍ത്ത യുകെയുടെ ആഗോള മുഖവും, മികവേറിയവരെ ആകര്‍ഷിക്കാനുള്ള ആഗ്രഹവും പ്രകടമാക്കുന്നു. യുകെ-ഇന്ത്യ ലിവിംഗ് ബ്രിഡ്ജ് ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്വവും അടിവരയിടുന്നു', ബെഡ്‌ഫോര്‍ഡ് പറഞ്ഞു. 

എന്‍എച്ച്എസ് വിസയ്ക്ക് ഫാസ്റ്റ് ട്രാക്ക് സംവിധാനമാണ് ഏര്‍പ്പെടുത്തുക. എന്‍എച്ച്എസ് ജോബ് ഓഫര്‍ ലഭിച്ചാല്‍ വിസ ഫീസ് കുറച്ച് അവരുടെ കുടുംബങ്ങളെ യുകെയില്‍ എത്തിക്കാന്‍ പിന്തുണയും ലഭ്യമാക്കും. ഇന്ത്യക്കാരാണ് എന്‍എച്ച്എസിലെ ഇംഗ്ലീഷ് ഇതര ജീവനക്കാരില്‍ അധികവും. 7500 നഴ്‌സുമാര്‍ ഉള്‍പ്പെടെ 21000 ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ ഇന്ത്യക്കാരാണ്. 




കൂടുതല്‍വാര്‍ത്തകള്‍.